കേരളത്തിൽ ശബരിമല; തമിഴ്നാട്ടിൽ ദീപാവലി; ‘ട്വൻ്റി 20’ ക്ലൈമാക്സിൽ ജയറാം ശരിക്കും എവിടെയായിരുന്നു? | Buzz News
ചിത്രത്തിന്റെ മാസ്സ് ക്ലൈമാക്സ് ഫൈറ്റിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല? സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന ആ ഐക്കോണിക് മാസ്സ് രംഗത്തിൽ നിന്ന് ജയറാം മാത്രം മാറിനിന്നതിനെക്കുറിച്ച് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ചിരിയും ചർച്ചയും ഉണർത്തുന്നത്. തമിഴ്, മലയാളം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സിനിമാ ഗ്രൂപ്പുകളിൽ കുറിപ്പുകൾ വൈറലാകുന്നത്. തമിഴിൽ പറഞ്ഞ…