മേജര്‍ രവി പെട്ടു; വക്കീല്‍ നോട്ടീസുമായി പ്ലസ് ടു വിദ്യാര്‍ഥിനി, മാപ്പ് പറഞ്ഞ് വീഡിയോ പിന്‍വലിക്കണം | Major Ravi Face Setback: Plus Two Student Sends Legal Notice Demanding Apology and Video Withdrawal
Kerala oi-Ashif N Published: Saturday, July 25, 2026, 10:34 [IST] കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാര്‍ഥിനി മാളവികയാണ് നോട്ടീസ് അയച്ചത്. ഡല്‍ഹി സമരത്തിന്റെ ഭാഗമാണ് മാളവിക. അതുകൊണ്ടുതന്നെ സമരക്കാരെ അധിക്ഷേപിക്കുന്നത് തന്നെയും ബാധിക്കുന്നതാണ് എന്ന് വിദ്യാര്‍ഥിനി പറയുന്നു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. വിസ്മയയെ വിമര്‍ശിച്ചാണ് മേജര്‍ രവി സോഷ്യല്‍…