സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ സൈദലവിയെ തേടി 1 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം; അപ്രതീക്ഷിത നേട്ടം | A Stroke Of Luck Worth 100000 Dirhams Came Saidalavi’s Way Through A Ticket Bought By A Friend
Gulf oi-Nidhin Illikkambath Published: Saturday, August 15, 2026, 12:40 [IST] ദുബായ്: യുഎഇ പ്രവാസികൾക്ക് ഭാഗ്യം പല രൂപത്തിൽ വരാറുണ്ട്. അതിൽ ഏറ്റവും വലിയത് ബിഗ് ടിക്കറ്റ് തന്നെയാണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. ഇപ്പോഴിതാ സുഹൃത്ത് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ മലയാളിയായ സൈദലവി കരിയോടൻ വാരിച്ചാലിൽ ബിഗ് ടിക്കറ്റ് 289-ാം സീരീസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ്. 44കാരനായ സൈദലവി കഴിഞ്ഞ 17 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്. ഒരു സ്‌കൂളിൽ…