Headlines

ദിലീപ് പൊലീസോ പ്രതിയോ? ഷാജി കൈലാസിന്റെ പുത്രൻ ജഗൻ ഷാജി കൈലാസിന്റെ കന്നിചിത്രം ‘നീക്കം’ | സിനിമാ വാർത്ത


Last Updated:

തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്

നീക്കം
നീക്കം

ജഗൻ ഷാജി കൈലാസ് ദിലീപിനെ (Dileep) നായകനാക്കി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു. ഉർവശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് ഇ. കുര്യൻ എന്നിവരാണ് നിർമാണം. കോ പ്രൊഡ്യൂസേർസ്- സംഗീത് സേനൻ, നിമിതാ ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.

ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയസാധ്യത നിറഞ്ഞ കഥാപാത്രമെന്നാണ് അണിയറയിൽ നിന്നും ലഭ്യമായ സൂചന.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഷൂട്ടിംഗ് പൂർത്തിയായത്.

വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ. സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് -സൂരജ് ഇ.എസ്., പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു, സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്, ഡിസൈൻ – യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് ഏറ്റുമാന്നൂർ.

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ചിത്രം ഉർവശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

Summary: The official teaser of Neekkam, directed by Jagan Shaji Kailas with Dileep in the lead role, will be released on October 9. Set against the backdrop of a police station, the film is presented entirely as an emotional thriller drama. The story keeps viewers on the edge of their seats right from the beginning, maintaining a high level of suspense throughout. Dileep will be seen in a completely different character in the film



Source link

Leave a Reply

Your email address will not be published. Required fields are marked *