Headlines

Kerala budget | സലിം കുമാറിന് സ്മാരകം, കൊച്ചിയിൽ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റിൽ വമ്പൻ പദ്ധതി | സിനിമാ വാർത്ത


Last Updated:

സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026
കേരള ബജറ്റ് 2026

കേരളത്തിലെ സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പുതിയ പദ്ധതികൾക്ക് രൂപം നൽകിയ സംസ്ഥാന ബജറ്റ് (Kerala State Budget 2026). സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ.

കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി – ‘ചിത്രനഗരം’ സ്ഥാപിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകാനും സർക്കാർ തീരുമാനിച്ചു. 100 കോടി രൂപ ഇതിനായി വകയിരുത്തിയിരിക്കുന്നു.

സാഹിത്യരംഗത്തെ മഹത്തായ സംഭാവനകൾ സമ്മാനിച്ച എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു സാംസ്‌കാരിക പാർക്ക് സ്ഥാപിക്കും. തനത് കലാ–സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 50 കോടിയുടെ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

സംഗീത രംഗത്തെ ആദരസൂചകമായി ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ പുതിയ സംഗീത അക്കാദമി ആരംഭിക്കും. കൂടാതെ ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹകരണത്തോടെ ഒരു സാംസ്‌കാരിക കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കും.

നടൻ സലിം കുമാറിന്റെ പേരിൽ എറണാകുളത്ത് സ്മാരകം നിർമ്മിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ, പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ ഒരു സംഗീത അക്കാദമിയും ആരംഭിക്കും.

Summary: The state budget has introduced several new initiatives aimed at strengthening Kerala’s film industry. The key announcements include granting industry status to cinema and establishing various institutions named after prominent artists and literary figures including JC Daniel, Ghazal singer Umbayi, MT Vasudevan Nair, Johnson master and Salim Kumar



Source link

Leave a Reply

Your email address will not be published. Required fields are marked *