തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം | Will Actress Trisha Krishnan Take A Break From Films? Report After Following Posters In Madurai
Movie News oi-Ashif N Published: Tuesday, August 18, 2026, 14:39 [IST] തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃഷ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നു എന്ന കിംവദന്തികള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ കരാര്‍ ഒപ്പുവച്ച സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ബ്രേക്ക് എടുക്കുമെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പുതിയ വാര്‍ത്തകള്‍. എന്നാല്‍ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിനിമാ നിര്‍മാണ രംഗത്തേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് അഭിനയം തല്‍ക്കാലം നിര്‍ത്തുന്നത്…