Last Updated:
കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവെച്ചതോടെയാണ് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗെട്ടോ കിഡ്സ് ലോകമെമ്പാടും ശ്രദ്ധ നേടിയത്
മോഹൻലാലിന്റെ (Mohanlal) പഴയകാല ചിത്രമായ വർണപ്പകിട്ടിലെ ‘ഓക്കേല ഓക്കേല’ ഗാനം വീണ്ടും ട്രെൻഡിങ്ങാകുന്നതിനിടെ, ഗാനത്തിനൊപ്പം മോഹൻലാലിനൊപ്പം ചുവടുവെച്ച് ട്രിപ്പിൾസ് ഗെട്ടോ കിഡ്സ്. മോഹൻലാലിന്റെയും ഗെട്ടോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവെച്ചതോടെയാണ് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗെട്ടോ കിഡ്സ് ലോകമെമ്പാടും ശ്രദ്ധ നേടിയത്.
വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ഗംഗയിൽ ഭാഗമാകാനാണ് ഗാട്ടോ കിഡ്സ് ഇപ്പോൾ ജോർജിയയിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോഴ്സ്, ആദിൽ ഹുസൈൻ, പാർഥിപൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
1997ൽ റിലീസ് ചെയ്ത ‘വർണപ്പകിട്ട്’ സിനിമയിൽ മോഹൻലാലും മീനയും ആടിത്തകർത്ത ഗാനമാണ് ഓക്കേല ഓക്കേല… ഐ.വി. ശശി സംവിധാനം ചെയ്ത ഹിറ്റ് ചിത്രത്തിൽ മീനയും ദിവ്യ ഉണ്ണിയുമായിരുന്നു മോഹൻലാലിന് നായികമാർ.
Summary: As Mohanlal’s classic song ‘Okkela Okkela’ from the film Varnappakittu is trending once again, the Triplets Ghetto Kids have joined the Malayalam superstar in dancing to the song. The video has been shared on the official Instagram pages of both Mohanlal and the Ghetto Kids. The Ugandan dance group Ghetto Kids shot to worldwide fame after dancing alongside Shakira to ‘Dai Dai’, the official song of the last FIFA World Cup
