ഒറ്റപ്പെട്ട ഒരു ബംഗ്ളാവിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ വ്യത്യസ്ത ഭാവങ്ങളുമായിട്ടുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പശ്ചാത്തലത്തിൽ പഴയ കാലഘട്ടത്തിലെ ഒരു വില്ലിസ് ജീപ്പും കാണാം.
ഒരു ബംഗ്ലാവിൻ്റെയും ഒപ്പം ജീപ്പിൻ്റേയും പ്രാധാന്യം ഈ ചിത്രത്തിനുണ്ടന്ന് പോസ്റ്ററിൽ നിന്നും മനസ്സിലാക്കാം. മിസ്റ്ററിയും, ദുരൂഹതകളും, ഉദ്വേഗതയും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും കൊണ്ട് ഏറെ വിസ്മയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ്ണ ജോൺസ്, നസ്ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഡോണി കടമ്മനിട്ട, സംഗീതം – ക്രിസ്റ്റോ സേവ്യർ, ഛായാഗ്രഹണം – ശരൺ വേലായുധൻ, എഡിറ്റിംഗ് – സൂരജ് ഇ. എസ്., പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, കലാസംവിധാനം – സിബിൻ വർഗീസ്, മേക്കപ്പ് – റോണി വെള്ളത്തൂവൽ, കോസ്റ്റ്യും ഡിസൈൻ- ഗോപിക ഉണ്ണികൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അംബ്രു സൈമൺ, സ്റ്റിൽസ്- ജിതിൻ എസ്. ബാബു, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ് – രാജാകൃഷ്ണൻ എം.ആർ., കളറിസ്റ്റ്- ലിജു പ്രഭാകർ, പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എൻ്റെർടൈൻമെൻ്റ്സ്, ആക്ഷൻ- കലൈ കിംഗ്സ്റ്റൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് കെ.എ., പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The Malayalam film Bouma, produced by Asam Kadiyar under the banner of Attus Films and written and directed by Regin S. Babu, is set to hit theatres on November 12. The makers have unveiled a new poster announcing the film’s release date. Bhavana Releases will bring the film to theatres. The poster features popular Malayalam actors sporting a range of expressions against the backdrop of an isolated bungalow. An old-fashioned Willys jeep can also be seen in the background