ശ്രീകൃഷ്ണപുരം: ആരോഗ്യപരിചരണ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിൽ Vita Medical Center Pvt. Ltd. പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 14ന് രാവിലെ 8 മണിക്ക് പെരിന്തൽമണ്ണ KIMS Alshifa Hospital, സി.ഇ.ഒ Priyan KC മെഡിക്കൽ സെന്റർ ഉദ്ഘാടനം നിർവഹിക്കും. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ, X-Ray വിഭാഗം ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
എല്ലാവർക്കും സ്നേഹപൂർവവും സൗഹൃദപരവുമായ ആരോഗ്യസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Vita Medical Center പ്രവർത്തനമാരംഭിക്കുന്നത്. Casualty Medicine, Physiotherapy, Pharmacy, Laboratory, X-Ray, ECG തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
“നല്ല ചികിത്സ, കരുതലോടെയുള്ള സമീപനം, വിശ്വാസമുള്ള സേവനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് Vita Medical Center ആരോഗ്യസേവന രംഗത്തേക്ക് എത്തുന്നത്.
ശ്രീകൃഷ്ണപുരം, ഷെഡ്ഡുംകുന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിൽ പ്രദേശവാസികൾക്ക് വിവിധ ആരോഗ്യസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.