Last Updated:
സ്മാർട്ടും ഡിജിറ്റലുമായ പുതിയ ലോകത്ത് ഉൽപ്പന്നങ്ങളും സേവനങ്ങളും അനുഭവങ്ങളായി മാറുകയാണെന്നും വിവിധ മേഖലകൾ തമ്മിലുള്ള അതിരുകൾ മങ്ങിക്കൊണ്ടിരിക്കുന്നത് സൂക്ഷ്മമായി വിലയിരുത്താൻ കഴിയണ മെന്നും ഗൂഗിൾ ക്ലൗഡ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടർ ശശികുമാർ ശ്രീധരൻ പറഞ്ഞു. ഓരോ പ്രശ്നത്തിന്റെയും പിന്നിലുള്ള അവസരത്തെ വെറും ബിസിനസ് സാധ്യതയായി കാണാതെ മനുഷ്യന്റെയും സമൂഹത്തിന്റെയും സാധ്യതയായി തിരിച്ചറിയാൻ പുതിയ തലമുറയ്ക്ക് കഴിയണമെന്നും ശശികുമാർ ശ്രീധരൻ പറഞ്ഞു.ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ നാലാമത് ബിരുദദാന ചടങ്ങിൽ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുക്കുക്കുകയായിരുന്നു അദ്ദേഹം.
