Headlines

‘ഇതാണ് എന്റെ ആദ്യ വിവാഹം’; ഒടുവിൽ ആ രഹസ്യം ആരാധകരോട് വെളിപ്പെടുത്തി അനുമോൾ | Anumol Finally Reveals The Secret To Her Fans And Says That This Was My First Marriage


Movie News

oi-Nidhin Illikkambath

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് അനുമോൾ. സ്‌റ്റാർ മാജിക് പോലെയുള്ള പരിപാടികളിലൂടെയാണ് പലരും അനുമോളെ ആദ്യമായി കാണുന്നത്. അതിന് ശേഷം സമാനമായി ടെലിവിഷനിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ മാറിയ അനു കൂടുതൽ ആളുകളിലേക്ക് എത്തിയത് ബിഗ് ബോസിലൂടെ തന്നെയായിരുന്നു. വെറും മത്സരാർത്ഥി ആയി അവിടേക്ക് എത്തിയ അനുമോൾ പടിയിറങ്ങിയത് കിരീടവുമായിട്ടായിരുന്നു.

അതിൽ നിന്ന് തന്നെ അനുവിന്റെ ജനപ്രീതി വ്യക്തമായിരുന്നു. പിന്നീട് നിരന്തരം വ്‌ളോഗ് അടക്കമുള്ള പരിപാടികളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് അനുമോൾ എത്തിയിരുന്നു. എന്നാൽ അടുത്തിടെയാണ് അനുമോൾ ആരാധകരെ ഒരുപോലെ ഞെട്ടിച്ചു കൊണ്ട് വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ വാർത്ത അനു സൂക്ഷിച്ചത്. പെട്ടെന്നൊരു നാൾ ഗുരുവായൂരിൽ വച്ച് അനുമോൾ വിവാഹിതയായി എന്ന വാർത്തയായിരുന്നു ആരാധകർ കേട്ടത്.

anumol

ഇപ്പോഴിതാ അനുവിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹ ശേഷം ഭർത്താവ് ഭുവനേഷുമായി ചേർന്ന് ഒട്ടേറെ വീഡിയോകളാണ് അനുമോൾ പങ്കുവയ്ക്കുന്നത്. കല്യാണത്തിന് മുൻപുള്ള ചടങ്ങുകളുടെയും ഇരുവരുടെയും അതിന് ശേഷമുള്ള നിമിഷങ്ങളുടെയും വീഡിയോകൾ അതിൽ ഉൾപ്പെടുന്നുണ്ട്. അതിനിടയിലാണ് ആരാധകരുടെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയുമായി അനു രംഗത്ത് വന്നിരിക്കുന്നത്.

വിവാഹത്തിന് പിന്നാലെ വലിയൊരു സർപ്രൈസ് ഉണ്ടെന്നാണ് അന്ന് അനുമോൾ പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി ഇതെന്താണ് എന്ന് അറിയാൻ ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായാണ് അനുവിന്റെ വരവ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അനുവിന്റെ വെളിപ്പെടുത്തൽ.

ഗുരുവായൂർ വച്ച് നടന്ന വിവാഹത്തിന് മുൻപ് തന്നെ ചെന്നൈയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോളുടെ വിവാഹം നടന്നതിന്റെ വീഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ജൂൺ ഏഴിന് രാവിലെ 7 മണിയോടെ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അതിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ഒരു മാധ്യമങ്ങൾക്കും അതിന്റെ വാർത്ത ലഭിച്ചിരുന്നില്ല.

വളരെ സ്‌പെഷ്യൽ ആയിട്ടുള്ള ഇരു വീഡിയോ ആണിതെന്ന് പറഞ്ഞു കൊണ്ടാണ് അനുമോൾ സംസാരിക്കുന്നത്. ‘നിങ്ങൾ ഈ വീഡിയോ കാണുമ്പോൾ എന്റെ ജീവിതത്തിൽ ഒരു വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഞാനും എന്റെ കുടുംബവും ഒരു പ്രത്യേക യാത്രയ്ക്ക് റെഡി ആയി കൊണ്ടിരിക്കുകയാണ് നിങ്ങൾ എല്ലാവർക്കും മനസിലായി കാണും അതുതന്നെയാണ് എന്റെ വിവാഹം’ എന്നാണ് അനുമോൾ പറയുന്നത്.

ശേഷം ചെന്നൈയിലേക്ക് പോവുന്നതും വിവാഹത്തിന്റെ ദൃശ്യങ്ങളും ഒക്കെ അനുമോൾ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരിലെ ചടങ്ങിന് മുൻപേ ഭുവനേഷിന്റെ വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് ചെന്നൈയിൽ വച്ച് വിവാഹ ചടങ്ങുകൾ നടന്നതെന്നാണ് വിവരം. വിവാഹം നടക്കുന്നതിന്റെ ആഹ്ലാദത്തിൽ തനിക്ക് ഉറങ്ങാൻ പറ്റിയില്ലെന്നാണ് അനു വീഡിയോയിൽ പറയുന്നത്. വിവാഹവേഷത്തിൽ നിൽക്കുന്ന അനുമോളെയും ഒപ്പം മാതാപിതാക്കളെയും വീഡിയോയിൽ കാണാം.



Source link

Leave a Reply

Your email address will not be published. Required fields are marked *