Headlines

ബുധാദിത്യ യോഗം ചെറിയ കളിയല്ല; ഗുണം ആർക്കൊക്കെ? ഈ രാശിക്കാർ പൊന്നും പണവും വാരിക്കൂട്ടും..! | Special Budhaditya Rajayogam 2026: These Zodiac Signs Will Amass Wealth And Gold


Astrology

oi-Nidhin Illikkambath

രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണമെന്ന് ചോദിച്ചാൽ ഒരിക്കലും എളുപ്പമല്ല.

സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ വന്നുചേരുന്നത് എന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാവും. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും വന്നുചേരാറുണ്ട്. അത്തരത്തിൽ ഒരു രാജയോഗമെങ്കിലും വന്നുചേരാൻ വേണ്ടി കാത്തിരിക്കുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ.

budhaditya rajayogam 2026

വേദജ്യോതിഷം അനുസരിച്ച് ജാതകത്തിൽ സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോഗമെന്ന സവിശേഷ അവസരം വന്നുചേരും. അത് പക്ഷേ പലപ്പോഴും എല്ലാ രാശിക്കാരെയും സ്വാധീനിക്കുമെങ്കിലും ഒരിക്കലും ഒരുപോലെ ആയിരിക്കില്ല എന്നതാണ് കാര്യം. പറഞ്ഞുവന്നത് ബുധാദിത്യ രാജയോഗത്തിന്റെ സ്വാധീനത്തെ കുറിച്ചാണ്. വളരെ സവിശേഷമായ രാജയോഗമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഇന്നലെയാണ് ചിങ്ങം രാശിയിൽ സൂര്യന്റെയും ബുധന്റെയും അപൂർവ്വ സംഗമത്തിലൂടെ ‘ബുധാദിത്യ യോഗം’ രൂപപ്പെട്ടത്. ഇതൊരിക്കലും ഒരു സാധാരണ യോഗമല്ല. എന്തെന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ചില രാശിക്കാർക്ക് നൽകാൻ കെൽപ്പുള്ളതാണ് ഇതെന്ന് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഏതൊക്കെ രാശികൾക്ക് ഇത് എന്തൊക്കെ ഗുണങ്ങളാവും നൽകുകയെന്ന് നോക്കാം.

കന്നി

ബുധാദിത്യ യോഗം കന്നി രാശിയിൽ തന്നെയാണ് രൂപപ്പെടുന്നത് എന്നതിനാൽ ഈ രാശിക്കാർക്ക് ഇത് പ്രത്യേകമായി അനുകൂലമാവും. കരിയറിലും ബിസിനസിലും പുതിയ അവസരങ്ങൾ ലഭിക്കാനും കഴിവുകൾക്ക് അംഗീകാരം ലഭിക്കാനും സാധ്യത. തീരുമാനങ്ങൾ കൂടുതൽ വ്യക്തതയോടെ എടുക്കാനും സാമ്പത്തിക പുരോഗതി നേടാനും അവസരമുണ്ടാകാം. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ വന്നുചേരും.

ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ മേഖലയിൽ പുരോഗതിക്കും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പുതിയ ബന്ധങ്ങൾ രൂപപ്പെടാനും ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാനും സാധ്യത. കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കുന്ന സമയമായേക്കാം. കടങ്ങൾ വീട്ടാനും കൂടുതൽ പണം വന്നുനിറയാനും അവസരം.

മിഥുനം

ഈ രാശിക്കാർക്ക് ബുദ്ധിശക്തിയും ആശയവിനിമയ ശേഷിയും കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന സമയമായേക്കാം. വിദ്യാഭ്യാസം, മത്സരപ്പരീക്ഷകൾ, ബിസിനസ്, എഴുത്ത്, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും സാമ്പത്തികമായി മുന്നേറാനും സാധ്യതയുണ്ട്. നിലവിലെ ജോലിയിൽ പ്രമോഷനും സാലറി ഹൈക്കും ഒക്കെ വന്നുചേർന്നേക്കും. പൊന്നും പണവും ധാരാളമായി ഇവരിലേക്ക് വന്നുചേരും.

വൃശ്ചികം

ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് ജ്യോതിഷ പ്രവചനം. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത. ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങളിൽ പുരോഗതിയുണ്ടാകാം. പുതിയ വീടിന്റെ ജോലികൾ വേഗത്തിൽ നടത്താനും തീർക്കാനും ഒക്കെ സാധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *