Headlines

‘ഞാന്‍ ഗര്‍ഭിണിയാണെന്ന് കുറേ പേര്‍ പറയുന്നുണ്ട്, അങ്ങനെ ആയാൽ എന്താണ് കുഴപ്പം’; ചോദ്യവുമായി അനുമോൾ | Many People Are Saying I Am Pregnant And What Would Be Wrong With That Asks Anumol


Movie News

oi-Nidhin Illikkambath

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് അനുമോൾ. സീരിയലുകളും ടെലിവിഷൻ ഷോകളിലും തിളങ്ങിയ അനുമോൾ പക്ഷേ കൂടുതൽ പേരിലേക്ക് എത്തുന്നത് ബിഗ് ബോസിൽ കൂടിയായിരുന്നു. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ വിജയി കൂടിയായിരുന്നു അനുമോൾ. അതിൽ നിന്ന് തന്നെ അനുമോൾക്ക് മലയാളികൾക്ക് ഇടയിലുള്ള സ്വീകാര്യത വ്യക്തമാണ്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നതിലുപരി അനുമോളെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട്.

എന്നാൽ അതുപോലെ തന്നെ നിരന്തരം അനുമോൾ വിമർശനത്തിന് വിധേയമാവുന്നതും സോഷ്യൽ മീഡിയയിലെ പതിവ് കാഴ്‌ചയാണ്. ബിഗ് ബോസിൽ ഉള്ളപ്പോൾ അല്ലാത്തപ്പോഴും എല്ലാം തന്നെ ഹേറ്റേഴ്‌സിനോട് സഹിഷ്‌ണുത കാട്ടിയിട്ടുള്ള ആൾ കൂടിയാണ് അനുമോൾ. പലപ്പോഴും വിമർശകർ പറയുന്നതിന് കാര്യമായ വില ഒന്നും കൽപ്പിക്കാതെ തന്റെ പ്രവൃത്തികളിലും ജീവിതത്തിലും മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

anumol

ഇപ്പോഴിതാ അനുമോളുടെ വിവാഹത്തിന് പിന്നാലെ മറ്റൊരു വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്. വരൻ ഭുവനേഷും സോഷ്യൽ മീഡിയയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആളാണ്. മാത്രമല്ല വിവാഹ ശേഷം കൂടുതലും ഇരുവരും ഒന്നിച്ചുള്ള വീഡിയോകളാണ് പങ്കുവയ്ക്കുന്നത്. പക്ഷേ അതിനിടയിലും കല്ലുകടിയാവുന്നത് ചിലരുടെ വിമർശനങ്ങളാണ്.

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത് അനുമോൾ ഗർഭിണിയാണോ എന്നതിനെ ചൊല്ലിയായിരുന്നു. ഇരുവരും ഒന്നിച്ച് വിഡിയോ ചെയ്യുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. അതിലൊരു വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ഇരുവരും പറഞ്ഞതാണ് ആദ്യം ആരാധകർ ഏറ്റെടുത്തത്. പിന്നീട് ഇത് അനുമോൾ ഗർഭിണിയാണോ എന്ന ചോദ്യത്തിലേക്ക് വഴിമാറുകയായിരുന്നു.

അതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അനുമോൾ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ തന്നെ ആയിരുന്നു അനുമോളുടെ പ്രതികരണം. താൻ ഗർഭിണി ആയാൽ എന്താണ് കുഴപ്പമെന്നാണ് അനുമോൾ ചോദിക്കുന്നത്. തന്റെ ഗർഭത്തെ കുറിച്ചുള്ള ചർച്ചകൾ അതിവരമ്പുകൾ ലംഘിക്കുകയും അതിൽ തനിക്കെതിരായി അധിക്ഷേപ കമന്റുകൾ പോലും വരികയും ചെയ്‌ത സാഹചര്യത്തിലാണ് അനുവിന്റെ ചോദ്യം.

അതിനിടയിൽ വന്ന ഒരു മോശം കമന്റിനെ കുറിച്ചും അനുമോൾ എടുത്തു പറഞ്ഞു. ഞാനാണ് അതിന് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. അതില്‍ കുറേ കമന്റുകൾ വന്നു. പോസിറ്റീവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും പുള്ളിയും പറഞ്ഞിട്ടില്ലായിരുന്നു. അത് എന്തും ആവാമല്ലോ. അതിലൊരു കമന്റ് എനിക്ക് വിഷമമായി. കല്യാണത്തിന് മുന്‍പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്ന്; അനുമോൾ പറയുന്നു.

ചിലര്‍ എന്നെ വിളിച്ച് കാര്യം തിരിക്കിയിരുന്നു. അത്രയും ക്ലോസ് ആയവരോട് ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേ പേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ തന്നെ എന്താണ് കുഴപ്പം? വളരെ സന്തോഷമുള്ള കാര്യമല്ലേ. ആരും ആകാത്തൊരു കാര്യമാണോ അത്. എന്താണ് വിശേഷം എന്നത് ഞാന്‍ വഴിയെ പറയാം. ഭുവനേഷിന്റെ കുടുംബക്കാര്‍ക്ക് അത് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല; അനു ചൂണ്ടിക്കാട്ടി. ഇതോടെ വിവാദത്തിന് താൽക്കാലികമായി അന്ത്യമായിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *