Headlines

Teachers Day Malayalam Wishes | അദ്ധ്യാപക ദിനം ആശംസകൾ | അദ്ധ്യാപകദിനം 2026: സന്ദേശം, പ്രസംഗം, ചരിത്രം | Happy Teachers Day 2026 Malayalam Images, Speech, Poster, Quotes


India

oi-Nidhin Illikkambath

മാതാപിതാ ഗുരു ദൈവം എന്നാണ് നമ്മളെയൊക്കെ ചെറുപ്പം മുതലേ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ ആദ്യ ഗുരു അമ്മ തന്നെയാണ്. പിന്നീട് അങ്ങോട്ട് പഠന കാലത്ത് ഏതാണ്ട് ഇരുപത് 15 വർഷം വരെ ഓരോ വ്യക്തിയെയും മുന്നോട്ട് നയിക്കുന്ന അധ്യാപകരാണ്. ഒരു നല്ല സമൂഹത്തിനെ വാർത്തെടുക്കാൻ നല്ല അധ്യാപകർ കൂടിയേ തീരൂ. നാളെയും വാഗ്‌ദാനങ്ങളായ പ്രതിഭകളെ വാർത്തെടുക്കാൻ അധ്യാപകർ തന്നെ വേണം.

പരിഷ്‌കൃതവും പുരോഗമനപരവുമായ ഒരു സമൂഹത്തിന്റെ അടിത്തറ പാകുന്നത് അധ്യാപകരാണ്. വിദ്യാർഥികൾ അറിവും വിവേകവുമുള്ള പൗരന്മാരായി വളരുന്നതിനായി അധ്യാപകർ നടത്തുന്ന സമർപ്പിത പ്രവർത്തനവും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും വലിയ അംഗീകാരം അർഹിക്കുന്നു. അത് കേവലം സാമൂഹികമായ മാറ്റം ഉണ്ടാക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഓരോ വ്യക്തിയെയും സ്വാധീനിക്കുകയും നല്ല വഴിയിലേക്ക് നയിക്കുകയും ചെയ്യും.

teachers day

അങ്ങനെയുള്ള അധ്യാപകർക്ക് വേണ്ടി മാറ്റിവച്ച ദിനമാണ് സെപ്റ്റംബർ അഞ്ച്. ഇന്ത്യയിൽ ഈ ദിനമാണ് അധ്യാപകർക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. ഓരോ അധ്യാപക ദിനവും ഒരിക്കൽ വിദ്യാർത്ഥികളായിരുന്നവരെയും ഇപ്പോൾ പഠനം നടത്തുന്നവരെയും സംബന്ധിച്ച് അവരുടെ ഗുരുക്കൻമാരെ ഓർക്കാനും ആദരവ് അർപ്പിക്കാനും ലഭിക്കുന്ന അവസരമാണ്.

സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായത് എങ്ങനെ?

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും അധ്യാപകനും കൂടിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ എന്ന എസ് രാധാകൃഷ്‌ണന്റെ മഹത്തായ സംഭാവനകളും നേട്ടങ്ങളും മാനിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്. 1888 സെപ്റ്റംബർ 5ന് ജനിച്ച ഡോ. എസ് രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനം അനുഷ്‌ഠിച്ചിരുന്നു, അതിന് പുറമെ ഒരു പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന അവാർഡ് ജേതാവ് കൂടിയായിരുന്നു ഡോ. എസ് രാധാകൃഷ്‌ണൻ.

teachers day

തന്റെ ജീവിതത്തിലുടനീളം, ഡോ. എസ് രാധാകൃഷ്‌ണൻ ഒരു മിടുക്കനായ വിദ്യാർത്ഥിയും അതിലേറെ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ഒരു അധ്യാപകനുമായിരുന്നു എന്നത് നാം ഓർക്കണം. പിന്നീട് 1962ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സമീപിച്ചത്. അതിന് ശേഷമാണ് പിന്നീട് ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ 5ന് ആചരിക്കാൻ തുടങ്ങിയത്.

അധ്യാപക ദിനാശംസകൾ

അറിവിന്റെ വെളിച്ചം പകർന്നു നൽകി ജീവിതത്തിന്റെ ശരിയായ വഴിയിലേക്ക് നയിച്ച എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ!

teachers day

ഒരു നല്ല അധ്യാപകൻ പാഠപുസ്‌തകത്തിലെ അറിവ് മാത്രമല്ല, ജീവിതത്തെ എങ്ങനെ നേരിടണമെന്ന് കൂടി പഠിപ്പിക്കുന്നു. പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപക ദിനാശംസകൾ

ഞങ്ങളുടെ വിജയങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ പ്രചോദനവും വഴികാട്ടിയും ആയ എല്ലാ അധ്യാപകർക്കും സ്നേഹവും നന്ദിയും നിറഞ്ഞ അധ്യാപക ദിനാശംസകൾ

അറിവ് പകർന്നും സ്വപ്‌നങ്ങൾക്ക് ചിറകേകിയും നല്ലൊരു മനുഷ്യനായി വളരാൻ പ്രചോദനം നൽകിയ എല്ലാ ഗുരുക്കന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി. അധ്യാപക ദിനാശംസകൾ

ഒരു അധ്യാപകന്റെ വാക്കുകൾ ഒരു വിദ്യാർത്ഥിയുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ഞങ്ങളുടെ ജീവിതത്തിൽ അത്തരമൊരു മാറ്റത്തിന്റെ കാരണമായ എല്ലാ അധ്യാപകർക്കും നന്ദി.

teachers day

അധ്യാപക ദിന സന്ദേശങ്ങൾ

ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന പലരും നമ്മെ പഠിപ്പിക്കുന്നു. എന്നാൽ നമ്മളെ നമ്മളാക്കി മാറ്റുന്നവരാണ് യഥാർത്ഥ അധ്യാപകർ. അറിവിനൊപ്പം ആത്മവിശ്വാസവും മൂല്യങ്ങളും സ്വപ്‌നങ്ങളും പകർന്നു നൽകിയത് അധ്യാപകരാണ്. ഞങ്ങളുടെ ജീവിതത്തിലെ ഓരോ വിജയത്തിലും നിങ്ങളുടെയും അധ്വാനത്തിന്റെ ഒരു പങ്കുണ്ട്.

ഗുരുവിന്റെ വാക്കുകൾ ജീവിതത്തിന്റെ വഴികാട്ടിയാണ്. അറിവും സ്നേഹവും മൂല്യങ്ങളും പകർന്നു നൽകുന്ന ആ വാക്കുകൾ ഓരോ ചുവടിലും പാഠങ്ങളായി മുന്നിലുണ്ടാവും.



Source link

Leave a Reply

Your email address will not be published. Required fields are marked *