Headlines

മഞ്ജു വാര്യർ അങ്ങനെയൊരു പോസ്റ്റ് ഇടണം, ദിലീപിനോടുള്ള ഭാഗ്യലക്ഷ്മിയുടെ ശത്രുതക്ക് കാരണം അതാകാം’;ജോസ് തോമസ്|Manju Warrier Should Make Such a Post; ‘That Could Be Why Bhagyalakshmi Is Hostile to Dileep,’ Says Jose Thomas


Movie News

oi-Rakhi

നടി മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ഉയർത്തുന്ന ആരോപണങ്ങളിൽ നടി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ജോസ് തോമസ്. സുരേഷ് ഗോപിയുടെ നിർദേശപ്രകാരം താൻ ഈ വിഷയത്തിൽ ഇടപ്പെട്ടുവെന്നും സനലുമായി ബന്ധപ്പെട്ടുവെന്നും ജോസ് പറയുന്നു. താൻ നടത്തിയ അന്വേഷണത്തിൽ മഞ്ജുവുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നതെന്ന് ജോസ് തൻ്റെ വീഡിയോയിൽ പറഞ്ഞു. ജോസിൻിറെ വാക്കുകളിലേക്ക്

‘സനൽകുമാർ ശശിധരൻ എന്ന സംവിധായകനും മഞ്ജു വാര്യരും തമ്മിലുള്ള ചില അസ്വാരസ്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. സനൽകുമാർ ശശിധരൻ എന്ന സംവിധായനുമായി സുദീർഘമായി സംസാരിച്ചതിനുശേഷമാണ് ഞാൻ ആ വീഡിയോ ചെയ്തത്. അതിനു കാരണം സുരേഷ് ഗോപി ആയിരുന്നു എന്ന് ഞാൻ പറഞ്ഞു. സുരേഷ് ഗോപിയെ എന്നോട് പറഞ്ഞു നിങ്ങൾ അതിനെക്കുറിച്ച് ഒന്ന് അന്വേഷിക്കൂ, ആ അന്വേഷണത്തിൽ അദ്ദേഹത്തിന് മഞ്ജു വാര്യരുമായി പ്രണയം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മഞ്ജു വാര്യർ ഒരിക്കൽ പോലും അതിന്റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നിട്ടില്ല .മഞ്ജു വാര്യർ അയാൾക്കെതിരെ കേസ് കൊടുത്തു .ഇളമക്കര പോലീസ് സ്റ്റേഷനിൽ കേസ് ചാർജ് ചെയ്തു. എന്നാൽ സനൽ കുമാർ പറയുന്നു അത് കള്ള കേസാണ് മഞ്ജു അല്ല അതിൽ ഒപ്പിട്ടിരിക്കുന്നത് മഞ്ജുവിനു വേണ്ടി മറ്റാരോ കൊടുത്ത ഒരു കേസാണ് എന്ന് . ആ സത്യാവസ്ഥയും മഞ്ജു വാര്യർ ആണ് വെളിപ്പെടുത്തേണ്ടത്.

manjujose2-9672178

സുരേഷ് ഗോപി എന്നോട് പറഞ്ഞത് ഞാൻ അവരുടെ പ്രണയകാര്യങ്ങളിൽ ഒന്നുമല്ല ഏർപ്പെടുന്നത് അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ സനൽകുമാർ ശശിധരനെ ബോംബെ എയർപോർട്ടിൽ പിടിച്ചുവെച്ചു അദ്ദേഹത്തെ ഒരു ലുക്ക് ഔട്ട് നോട്ടീസ് പോലുമില്ലാതെ അവിടെ തടഞ്ഞു വെക്കുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഒക്കെ ചെയ്ത ആ ശക്തികൾ ആരാണ്, ഞാൻ അതിനെക്കുറിച്ച് അന്വേഷിക്കാം എന്നാണ്. ഒരു പോലീസ് കേസിന്റെ പേരിൽ മാത്രം അങ്ങനെ എയർപോർട്ടിൽ തടഞ്ഞു വെക്കാൻ കഴിയില്ല. കോടതിയുടെ അനുമതി ഉണ്ടാവണം. ഈ കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ അതിനെക്കുറിച്ച് അന്വേഷിക്കാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഈ കാര്യങ്ങൾ ഞാൻ സനൽകുമാറിനോട് സംസാരിച്ചു. സനൽകുമാർ ശശിധരൻ ചില മുഖ്യധാരാ ചാനലുകൾക്കും ചില യൂട്യൂബ് ചാനലുകൾക്കും ഒരുപാട് ഇൻറർവ്യൂകൾ കൊടുത്തിരിക്കുന്നു .ഈ ഇൻറർവ്യൂകൾ ഒക്കെ വന്നതിന്റെ പുറകെ ഭാഗ്യലക്ഷ്മി എന്ന് പറയുന്ന എന്ന സാമൂഹ്യ പരിഷ്കർത്താവ് സമൂഹത്തിൽ അനീതി കണ്ടാൽ അതിനെതിരെ വിരൽ ചൂണ്ടുന്ന സാമൂഹ്യ പരിഷ്കർത്താവ് ഒരു വീഡിയോ ചെയ്തിരുന്നു. അവർ മഞ്ജു വാര്യരുടെ വക്താവായി ഒരുപാട് കാര്യങ്ങൾ നേരത്തെ സംസാരിച്ചിട്ടുണ്ട്. അതിൽ ചിലതാണല്ലോ നീതിന്യായ കോടതി വെറുതെ വിട്ടിട്ടും ദിലീപ് കുറ്റക്കാരൻ തന്നെയാണെന്ന് സമർത്ഥിച്ചുകൊണ്ടിരുന്നത്.

ഭാഗ്യലക്ഷ്മി എന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാൽ ഈ സമൂഹത്തിൽ നമ്മൾ നീതിന്യായ കോടതിയെ വിശ്വസിക്കുന്നു. ആ കോടതി തെറ്റുകാരൻ അല്ല എന്ന് പറഞ്ഞ ഒരാളെ വീണ്ടും വീണ്ടും തെറ്റുകാരനാക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ഞാൻ ആ ബന്ധം വിഛേദിച്ചു. അവരുമായി സംസാരിക്കാറില്ല എനിക്ക് ഈ വീഡിയോ അയച്ചു തന്നത് സനൽകുമാർ ശശിധരൻ തന്നെയാണ്. അവർ സനൽകുമാർ ശശിധരനെ ഉപദേശിക്കുകയാണ് നിങ്ങൾ ഒരു നല്ല സംവിധായനാണെന്ന് പറയുന്നു. നിങ്ങളുടെ സിനിമ ഞാൻ കണ്ടിട്ടില്ല നിങ്ങൾ ഈ മഞ്ജു വാര്യർക്ക് വേണ്ടി ചിലവാക്കുന്ന സമയം നിങ്ങൾ ക്രിയേറ്റീവ് ആയി ചിന്തിക്കൂ നിങ്ങൾ നല്ല സിനിമ ചെയ്യൂ മഞ്ജു വാര്യരെ സംരക്ഷിക്കാൻ അവർക്കറിയാം എന്നാണ്.

സനൽകുമാർ പറയുന്നത് മഞ്ജു വാര്യർക്കും മകൾക്കും ത്രട്ട് ഉണ്ട് ,ഒരു മാഫിയയുടെ കൺട്രോളിലാണ് മഞ്ജു നീങ്ങുന്നത് എന്നാണ്. അപ്പോൾ ഒരു പരിഹാസരൂപേണ ഭാഗ്യലക്ഷ്മി പറയുകയാണ് മഞ്ജുവിൻ്റെ മകൾക്ക് ത്രട്ട ഉണ്ടെന്ന് പറയുന്നു, അവളെ സംരക്ഷിക്കാൻ മിടുക്കനായ ഒരു അച്ഛനുണ്ട്, ആ അച്ഛൻ മകളെ സംരക്ഷിച്ചുകൊള്ളും, മഞ്ജുവിനെ അവർ തന്നെ സംരക്ഷിച്ചുകൊള്ളും അതിന് നിങ്ങൾ മിനക്കടണ്ട എന്നാണ്.
ഇത് അയച്ചു തന്നിട്ട് സനകുമാർ എനിക്കൊരു വോയിസ് മെസ്സേജ് ഇട്ടു.

സനൽകുമാർ പറയുന്നത് ബാഹ്യ ഇടപെടലുകൾ ധാരാളം ഉണ്ടാകുന്നു, സനൽകുമാറിന്റെ ആ വായ് മൂടികെട്ടണം അതിനാണ് ആളുകൾ ശ്രമിക്കുന്നത്. അയാൾ വോയിസ് മെസ്സേജിൽ പറയുന്നത് ഞങ്ങൾ എവിടെയെങ്കിലും പോയി സമാധാനമായിട്ട് ജീവിച്ചു കൊള്ളാമായിരുന്നുവെന്നാണ്. വീഡിയോയിൽ വന്ന് മഞ്ജു വാര്യർ ഒന്നും പറയണ്ട, അവർക്ക് ഒരു ഫേസ്ബുക് പോസ്റ്റ് എഴുതാം സനൽകുമാർ ശശിധരൻ എന്ന് പറയുന്ന ഒരു ഭ്രാന്തൻ എന്നെക്കുറിച്ച് എന്തൊക്കെയോ പറയുന്നു, ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, എന്നാൽ അയാൾ മാനസിക രോഗിയാണ് എന്നറിഞ്ഞപ്പോൾ ഞാൻ അതിൽ നിന്ന് പിന്‍മാറി, അദ്ദേഹത്തിന് അതിൽ നിന്ന് പിന്മാറാൻ കഴിയുന്നില്ല, ആ സുഹൃത് ബന്ധത്തെ തെറ്റിദ്ധരിക്കുന്നു, ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്, നിങ്ങൾ സോഷ്യൽ മീഡിയ വക്താക്കൾ എന്നെ ഓർത്ത് ദുഃഖിക്കേണ്ട, സനൽകുമാറനെ ചികിത്സിക്കാനുള്ള എന്തെങ്കിലും മാർഗം ഉണ്ടാകും എന്നിങ്ങനെയെങ്കിലും ഒരു പോസ്റ്റ് ഇട്ടാൽ ഇതിന് മറുപടി ഉണ്ടാകും.ഈ മൗനത്തിന്റെ അർത്ഥം എന്ന് പറയുന്നത് സനൽ കുമാർ ശശിധരൻ പറയുന്ന കാര്യങ്ങളിൽ സത്യമുണ്ടാകുമെന്നാണ്.

മഞ്ജുവിനോടുള്ള ആത്മബന്ധം കൊണ്ടായിരിക്കും ഭാഗ്യലക്ഷ്മി ഇതിൽ പ്രതികരിക്കുന്നത്. ആ ആത്മബന്ധത്തിൽ നിന്നായിരിക്കണം ദിലീപിനോടുള്ള ശത്രുതയും ഉണ്ടായത്. അല്ലാതെ നേരിട്ട് ഒരു ശത്രുതയ്ക്കും ദിലീപ് കാരണം ഉണ്ടാക്കിയിട്ടില്ല. ദിലീപ് കേസിൽ പെട്ട കാലത്തൊന്നും ഞാൻ അതിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നില്ല. ദിലീപ് കുറ്റവാളിയാണോ എന്ന് എനിക്കറിയില്ലല്ലോ. എന്നാൽ കോടതി പറയുന്നു ദിലീപ് കുറ്റം ചെയ്തിട്ടില്ല തെളിവുകളുടെ അടിസ്ഥാനത്തിലാണല്ലോ ഏഴു വർഷത്തോളം അതിന്റെ വിചാരണ നടന്നു, വാദവും എതിർവാദവും നടന്നു, സോഷ്യൽ മീഡിയയും ചാനലുകളും മുഴുവൻ ദിലീപിനെ കുറ്റപ്പെടുത്തി, ദിലീപ് കുറ്റവാളിയാണ് എന്ന് സമർത്ഥിച്ചു, കോടതി കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞാൽ നമ്മൾ അങ്ങനെ വേണം വിശ്വസിക്കാൻ. അതല്ലാതെ കോടതിയെ കുറ്റപ്പെടുത്തുക, കോടതിയിൽ അഴിമതി നടന്നു എന്ന് പറയുക അത് ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല .

സനൽ കേസിൽ മഞ്ജു വാര്യർ പോലീസ് സ്റ്റേഷനിൽ ഇതുവരെ ഹാജരായിട്ടില്ല. എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും ഒരു വാദിയാണെങ്കിൽ പരാതി ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും പോലീസ് സ്റ്റേഷനിൽ ഹാജരാവാം. സനൽകുമാർ ശശിന്റെ ആവശ്യം വന്നേയുള്ളൂ ഇത് കൃത്യമായി ഒരു ചോദ്യം ചെയ്യപ്പെടൽ നടക്കണം അത് മഞ്ജുവിനേയും സനൽകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നതെങ്കിലും അങ്ങനെ വേണം എന്ന് ഞാൻ പറയുന്നില്ല. സനൽ കുമാർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് അറിയണമെങ്കിൽ അത് മഞ്ജുവിനോട് ചോദിക്കണം. മഞ്ജു വെളിപ്പെടുത്തണം. ഇനി ഒരു പോലീസിന്റെ ഇടപെടൽ നടന്നില്ലെങ്കിലും സമൂഹ മാധ്യമത്തിൽ ഇത്രയധികം പ്രചരണം നടക്കുമ്പോൾ മഞ്ജു ഒരു മറുപടി പറയേണ്ടത് അനിവാര്യമാണ് .



Source link

Leave a Reply

Your email address will not be published. Required fields are marked *