Headlines

BITSAT-2025: ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പ്രവേശനം; ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം|Birla Institute of Technology and Science admissions Apply online now | കരിയർ വാർത്ത


ബിറ്റ്സ് പിലാനി , രാജ്യത്തെയും അന്തർദേശീയരംഗത്തേയും വിവിധ വ്യവസായസം‌രം‌ഭങ്ങളുമായി നടത്തുന്ന സഹകരണപ്രവർത്തനങ്ങൾ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരു മാതൃകയാണ്. യാഹൂ!, ഹിന്ദുസ്ഥാൻ എയ്‌റൊനോടിക്സ് ലിമിറ്റഡ്, എസ്. എ. പി., ഭാരത് ഫോർജ്, ഹണിവെൽ‌ ‌, ആന്ധ്ര ബാങ്ക്, നാഷനൽ തെർമൽ പവർ കോർപറേഷൻ , സിസ്കോ, ടെക്സാസ് ഇൻസ്റ്റ്രമെന്റ്സ് എന്നിവ ബിറ്റ്സുമായി ഇത്തരം സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ്‌.ബിറ്റ്സ്‌,പിലാനി-യുടെ അദ്ധ്യയനപദ്ധതിയുടെ പ്രത്യേകതയാണ്‌ 6 മാസം നീണ്ടുനിൽക്കുന്ന Practice School. ഈ കാലയളവിൽ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യവിഷയത്തിനനുയോജ്യമായ ഗവേഷണസ്ഥാപനത്തിലോ, വ്യവസായസ്ഥാപനത്തിലോ പ്രവർത്തിക്കുന്നു. ഇത്‌, വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പ്രവൃത്തിപരിചയം നേടിത്തരുന്നു.

രാജ്യാന്തര നിലവാരമുള്ള സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൻ്റെ പിലാനി, ഗോവ, ഹൈദരാബാദ്‌ എന്നീ ക്യാമ്പസുകളിലെ വിവിധ

പ്രോഗ്രാമുകളിലേയ്ക്കാണ് പ്രവേശനം.BITSAT(Birla Institute of Technology & Science Admission Test)ൻ്റെ അടിസ്ഥാനത്തിലാണ്, തെരഞ്ഞെടുപ്പ്.പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും മറ്റു സാമ്പത്തിക സഹായങ്ങളും ലഭ്യമാണ്

വിവിധ പ്രോഗ്രാമുകൾ

1.എഞ്ചിനീയറിംഗ് ബിരുദം

2.ഫാർമസി ബിരുദം

3. സയൻസ് ബിരുദാനന്തര ബിരുദം.

പ്രവേശന പരീക്ഷ

രണ്ടു സെഷനുകളായി പരീക്ഷ നടത്തും. ആദ്യ സെഷൻ മെയ് 26 മുതൽ 30 വരെയാണ്. രണ്ടാം സെഷൻ ജൂൺ 22 മുതൽ 26 വരെയും. രണ്ട് സെഷനുകളും എഴുതു ന്നവരുടെ മെച്ചപ്പെട്ട സ്കോറാണ് പ്രവേശനത്തിന് പരിഗണിക്കുക.

അപേക്ഷാ ഫീസ്

രണ്ട് സെഷനുകൾക്കായി ആൺ കുട്ടികൾക്ക് 5500/- രൂപയും പെൺകുട്ടികൾക്ക് 4500/- രൂപയുമാണ് ഫീസ്. ഒരു സെഷൻ മാത്രമാണെങ്കിൽ യഥാക്രമം 3500/- രൂപയും 3000/- രൂപയും .ദുബായിൽ പരീക്ഷയെഴുതാൻ 7150/- രൂപ അടക്കണം. രണ്ട് സെഷനുകൾ എഴുതുന്നവർ 9150/- രൂപയും ഫീസൊടുക്കണം.

ബിറ്റ്സാറ്റ്(Birla Institute of Technology and Science Admission Test)അപേക്ഷയ്ക്കു പുറമേ പ്ലസ്ടു മാർക്ക്, ആഗ്രഹിക്കുന്ന കാംപസുകൾ, പ്രോഗ്രാമുകളുടെ മുൻഗണനാക്രമം തുടങ്ങിയവ ഉൾപ്പെടുത്തി ജൂൺ ഒന്നിനും 30നുമിടയിൽ മറ്റൊരു അപേക്ഷ കൂടി സമർപ്പിക്കേണ്ടതുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://www.bitsadmission.com/bitsatmain.aspx?id=11012016

https://www.bitsadmission.com/bitsatmain.aspx?id=11012016%0A

മെയിൽ

bitsat@pilani.bits-pilani.ac.in

ഫോൺ

01596-255294

01596-255330

01596-255540

01596-255541

തയ്യാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *