കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രം (സി.ഡി.ഒ.ഇ.) നടത്തുന്ന ഓണ്‍ലൈന്‍ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനവസരമുണ്ട്.രണ്ട് ബിരുദ പ്രോഗ്രാമുകളും ആറ് പി.ജി. പ്രോഗ്രാമുകളിലേയ്ക്കുമാണ്, പ്രവേശനം. അപേക്ഷകർക്ക് പ്രത്യേകം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷാ സമർപ്പണത്തിന്, സെപ്റ്റംബര്‍ 05 വരെ സമയമുണ്ട്. 500/- രൂപ പിഴയോടെ സെപ്റ്റംബര്‍ 10 വരെയും അപേക്ഷിക്കാം. അപേക്ഷകർക്ക് , അവരവരുടെ സൗകര്യാർത്ഥം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പരീക്ഷ എഴുതാവുന്നതാണ്.
നിലവിൽ റഗുലര്‍ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകളിലേക്കും തിരിച്ചും മാറാന്‍ അവസരമുണ്ടാകും. നിലവില്‍ കോളേജില്‍ പഠനം നടത്തുന്നവര്‍ക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓണ്‍ലൈന്‍ വഴി പഠനം നടത്താനും അവസരമുണ്ട്.
ബി.എ. ഹിസ്റ്ററി (ഹോണേഴ്സ്),
ബി.എ. സോഷ്യോളജി (ഹോണേഴ്സ്)
b)ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
എം.എ. പൊളിറ്റിക്കല്‍ സയന്‍സ്
എം.എ. ഹിസ്റ്ററി
എം.എ. ഇക്കണോമിക്‌സ്
എം.എ. സോഷ്യോളജി
എം.എ. അറബിക്ക് ആന്റ് ലിറ്ററേച്ചർ
എം.കോം. (ഫിനാന്‍സ്)
വിശദമായ വിജ്ഞാപനത്തിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും
ഫോണ്‍:
0494 2407356
0494 2660600
ഇ-മെയില്‍
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന വിവിധ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്കുള്ള ജൂലൈ സെഷന്‍ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യു.ജി.സി അംഗീകാരമുള്ള ഈ കോഴ്സുകള്‍ റഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. ക്ലാസുകളും പരീക്ഷകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ നേരിട്ട് വരേണ്ടതില്ല. നിലവിൽ ജോലിയുള്ളവര്‍ക്കും , എന്തിന്; വിദേശത്തുള്ളവര്‍ക്കും പ്രായഭേദമന്യേ അപേക്ഷിക്കാനവസരമുണ്ട്.വിദ്യാര്‍ത്ഥികള്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍,EWS, SC/ST വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 10% മുതല്‍ 40% വരെ ഫീസ് ഇളവുകള്‍ ലഭിക്കും.
ബി.കോം
ബി.ബി.എ
ബി.എ (പൊളിറ്റിക്കല്‍ സയന്‍സ്)
b)ബിരുദാനന്തരബിരുദപ്രോഗ്രാമുകൾ
എം.ബി.എ
എം.കോം
എം.എ (ഇംഗ്ലീഷ്)
എം.എ (ഇക്കണോമിക്സ്)
വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും
ഫോണ്‍:
0481 2731010
8547852326
9188918256
9188918258
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)