Headlines

ഒരു കുടുംബത്തിന്റെ കഥ; കഥാപാത്രമായി ഒരു നായയും; വിസ്മയയുടെ ‘തുടക്കം’ നൽകുന്ന സൂചനകൾ | സിനിമാ വാർത്ത


Last Updated:

വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘തുടക്കം’

തുടക്കം
തുടക്കം

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ (Thudakkam movie) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും (Vismaya Mohanlal), മോഹൻലാലിൻ്റേയും (Mohanlal) വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് കെ. ജയൻ എന്നിവർ.

ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ്. ഓടുന്ന നായയുടെ കഴുത്തിൽ ചങ്ങല പിടിച്ച് കൂടെ ഓടുന്ന രണ്ടു പെൺകുട്ടികൾ; അതിലൊന്ന് വിസ്മയാ മോഹൻലാൽ. ഈ ചിത്രത്തിൻ്റെ എല്ലാ പ്രൊമോഷൻ പോസ്റ്ററുകളിലും ഈ നായയേയും കാണാം. ചിത്രത്തിലെ ഒരു സുപ്രധാനമായ ക്യാരക്ടർ തന്നെയാണ് ഈ നായയെന്ന് തീർച്ചയായും അനുമാനിക്കാം.

വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘തുടക്കം’. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. ഈ കുടുംബത്തിൻ്റെ പിന്നാമ്പുറങ്ങളിൽ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ചില ഗിമ്മിക്കുകൾ സംവിധായകൻ ഈ ചിത്രത്തിൽ ഒളിപ്പിച്ചിരിക്കുന്നു എന്നാണ് ആരാധകർക്കിടയിൽ പരക്കുന്ന സംസാരം. അതിനായി ഓഗസ്റ്റ് ഏഴുവരെ കാക്കാം. ഡോ. എമിൽ വിൻസൻ്റും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന താരങ്ങളാണ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം – അഖിൽ ജോർജ്, ജോമോൻ ടി. ജോൺ; എഡിറ്റിംഗ്- ചമൻ ചാക്കോ; പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് സി. ഏബ്രഹാം, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പി.ആർ.ഒ.- വാഴൂർ ജോസ്.



Source link

Leave a Reply

Your email address will not be published. Required fields are marked *