Headlines

ഉടൻ ജോലി നേടുകയാണോ ലക്ഷ്യം? ഏറെ ജോലി സാധ്യതകളുള്ള ITI അഡ്മിഷന് അപേക്ഷിക്കാം| How to apply for admission in ITI courses with wide job opportunities | കരിയർ വാർത്ത


Last Updated:

കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി 78 ട്രേഡുകളിലേയ്ക്കാണ് പ്രവേശനം

ഐടിഐ പഠനം
ഐടിഐ പഠനം

വലിയ തൊഴിലവസരങ്ങളുള്ള ഐടിഐ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമം ആരംഭിച്ചു. കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്കാണ് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) പ്രവേശനം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 20 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.  വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100/- രൂപ അപേക്ഷാഫീസടച്ച്, നമ്മുടെ സംസ്ഥാനത്തെ ഏത് സർക്കാർ ഐ. ടി. ഐ.കളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. സ്വകാര്യ ഐ.ടി.ഐ.കളിലേയ്ക്ക് അതാത് ഐ.ടി.ഐ.കൾ വഴിയാണ്, അപേക്ഷിക്കേണ്ടത്.

ഓൺലൈൻ അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താവുന്നതാണ്. റാങ്ക് ലിസ്റ്റുകൾ, അതാത് ഐ.ടി.ഐ.കളിലും പ്രസിദ്ധീകരിക്കുന്നതാണ്.

പ്രവേശന നടപടിക്രമം

അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ് എം എസ് മുഖേനയും ലഭിക്കുന്നതിനാൽ, ഉപയോഗയോഗ്യമായ മൊബൈൽ ഫോൺ കൈവശമുണ്ടായിരിക്കണം. സംസ്ഥാനം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ, അപേക്ഷകർക്ക് സ്വയം തെരെഞ്ഞെടുക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതോടൊപ്പം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.അപേക്ഷകർ, യോഗ്യതാ നിബന്ധനകളും കോഴ്സുകളും

അവ നടത്തുന്ന സ്ഥാപനങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കിയിട്ടു വേണം, അപേക്ഷിക്കാൻ.അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
ഹെൽപ്പ്‌ലൈൻ നമ്പർ

0471-2550722

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *