Headlines

Mohanlal | ക്ലിൻറ്റ് ഈസ്റ്റ് വുഡ് ലുക്കോ? മോഹൻലാലിന്റെ പുതിയ ചിത്രം വൈറൽ | സിനിമാ വാർത്ത


Last Updated:

ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്

മോഹൻലാൽ പുതിയ ലുക്ക്
മോഹൻലാൽ പുതിയ ലുക്ക്

സ്റ്റൈലിഷ് കൗബോയ് ലുക്കിലുള്ള പുതിയ ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മോഹൻലാൽ (Mohanlal). സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ വൈറലായി മാറി.

ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഗോൾഡൻ യെല്ലോ നിറത്തിലുള്ള തുണിക്ക് മേൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും മെറ്റാലിക് ബക്കിളും ചേരുന്ന, അലങ്കാരങ്ങളുള്ള വീതിയേറിയ വക്കുകളുള്ള കറുത്ത തൊപ്പിയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.

തല അൽപം താഴ്ത്തി, ഒരു വശത്തേക്ക് നോക്കിയുള്ള മോഹൻലാലിന്റെ പോസ് ഹോളിവുഡ് കൗബോയ് താരം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ശൈലിയെ ഓർമപ്പെടുത്തുന്നു. വെളുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് വെസ്റ്റേൺ ഷർട്ടാണ് വേഷം.

ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച മോഹൻലാൽ, ‘ML’ എന്ന ലളിതമായ അടിക്കുറിപ്പ് മാത്രമാണ് നൽകിയിരിക്കുന്നത്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലോ അല്ലെങ്കിൽ ദൈർഘ്യമേറിയ ഒരു കഥാപാത്രമായോ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ഈ ചിത്രം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമ കൂടിയാണ്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ആണ് മോഹൻലാലിന്റെ വരാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. ചിത്രത്തിൽ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുമെന്നാണ് വിവരം. സ്ഥിരീകരിച്ചിട്ടുള്ള ഈ ചിത്രങ്ങൾക്ക് പുറമെ, സംവിധായകൻ ദിലീഷ് പോത്തനുമായി ഒന്നിക്കുന്ന ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന ചിത്രത്തിനായും മോഹൻലാൽ ഒരുങ്ങുകയാണ്.

Summary: Mohanlal has grabbed attention on social media with his new picture featuring a stylish cowboy look. The image, shared through his official social media account, went viral among fans within minutes. Sharing the picture on the ‘X’ platform, Mohanlal added only the simple caption ‘ML’. Reports suggest that Mohanlal will appear in Jude Anthany Joseph’s directorial ‘Thudakkam’ either in a cameo role or in an extended character role



Source link

Leave a Reply

Your email address will not be published. Required fields are marked *