Headlines

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള നൈപുണ്യ പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ് | Seats vacant in the Digital university skill development programme | കരിയർ വാർത്ത


Last Updated:

ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്

(പ്രതീകാത്മക ചിത്രം - AI Generated)
(പ്രതീകാത്മക ചിത്രം – AI Generated)

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട് . ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. ഒരു വർഷം ദൈർഘ്യമുളള റസിഡൻഷ്യൽ ഡിപ്ലോമാ കോഴ്സുകളാണിത്.

100% പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ കോഴ്സുകളിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 സെപ്റ്റംബർ 30.

കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Summary: The Directorate of Scheduled Caste Development, in association with the Kerala University of Digital Sciences, Innovation and Technology (Digital University Kerala), has invited applications from eligible candidates of the Scheduled Caste for year-long courses in blockchain, cyber security and PCB design. The residential programmes ensure internship and placement opportunities



Source link

Leave a Reply

Your email address will not be published. Required fields are marked *