Headlines

കേരള സർവകലാശാല അഫിലിയേഷൻ ശുപാർശകൾ റദ്ദാക്കി;വീണ്ടും പരിശോധന നടത്താൻ തീരുമാനം | കരിയർ വാർത്ത


Last Updated:

പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ സാമ്പത്തികഅഴിമതി നടത്തിയതായുള്ള ആരോപണത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.

News18
News18

പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനുള്ള കേരള സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് റദ്ദാക്കി. സമയബന്ധിതമായി വീണ്ടും പരിശോധന പൂർത്തിയാക്കി സർക്കാരിലേക്ക് ശുപാർശ നൽകും.

പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ സാമ്പത്തികഅഴിമതി നടത്തിയതായുള്ള ആരോപണത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ, സ്റ്റേഡിയം എന്നിവ നവീകരിക്കുവാനും, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനോട് ചേർന്നുള്ള സർവ്വകലാശാല വകുപ്പിൽ ജിംനേഷ്യം ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുവാനും തീരുമാനിച്ചു.

സ്റ്റുഡൻസ് സർവീസ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ, മലയാളമഹാനിഘണ്ടു എഡിറ്റർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുവാനും തീരുമാനമായി.സർവകലാശാലയുടെ കീഴിലുള്ള വിവിധ  പഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു.

കഴിഞ്ഞവർഷം ഡോക്ടറേറ്റ് ബിരുദം  നേടിയവരേയും പി ജി, യു ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും ആദരിക്കുന്നതിന് ബിരുദ കോൺവെക്കേഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബിരുദങ്ങൾ നൽകുന്നതിന് നടത്തിയിരുന്ന കോൺ വെക്കേഷൻ അരനൂറ്റാണ്ടായി നിർത്തലാക്കിയിരുന്നു.

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് കരാർ പ്രകാരം നൽകേണ്ട പാട്ടതുക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനും ഇപ്പോൾ സ്റ്റേഡിയത്തിലെ അനുബന്ധ സ്ഥാപനങ്ങൾ നടത്തുന്നവരെ നിയമപ്രകാരം ഒഴിപ്പിക്കാൻ നടപടിയെടുക്കാനും തീരുമാനിച്ചു

യുഡിഎഫ് സർക്കാർ നാമനിർദ്ദേശം ചെയ്ത സിൻഡിക്കേറ്റ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് സ്ഥിരം സമിതികൾ രൂപീകരിച്ച ശേഷം ആദ്യമായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. കഴിഞ്ഞ  നാല് മാസമായിസിൻഡിക്കേറ്റ് ചേരാത്തതുകൊണ്ട് വ്യത്യസ്തമായ 1100 ഓളം വിഷയങ്ങളിൽ തീരുമാനങ്ങൾ

എടുക്കേണ്ടതുള്ളത് കൊണ്ട് സിൻഡിക്കേറ്റ് യോഗം നാളെയും തുടരും.യോഗത്തിൽ വിസി ഡോ.മോഹനൻ കുന്നുമ്മേൽ അധ്യക്ഷനായി



Source link

Leave a Reply

Your email address will not be published. Required fields are marked *