Headlines

സിവിൽ സർവീസസ് പരീക്ഷാ രീതിയിൽ 5 പ്രധാന മാറ്റങ്ങൾ ; എഐ മുഖപരിശോധനയും യൂണിവേഴ്സൽ നമ്പറും വരുന്നു|five Changes In UPSC Civil Services Exam Registration 2026 AI Face Recognition and Universal Registration Number | കരിയർ വാർത്ത


Last Updated:

സിവിൽ സർവീസസ് അപേക്ഷാ നടപടികളിലും സർവീസ് നിബന്ധനകളിലും വരുത്തിയ പ്രധാന മാറ്റങ്ങൾ

News18
News18

ന്യൂഡൽഹി: തട്ടിപ്പുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി സിവിൽ സർവീസസ് പരീക്ഷാ നടപടികളിൽ മാറ്റങ്ങളുമായി യുപിഎസ്‌സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ആധാർ ബയോമെട്രിക് സംവിധാനങ്ങൾ പരീക്ഷയുടെ ഭാഗമാകും.

അപേക്ഷാ നടപടികളിലും സർവീസ് നിബന്ധനകളിലും വരുത്തിയ പ്രധാന മാറ്റങ്ങൾ

യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ: യുപിഎസ്‌സിയുടെ ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ (URN) ലഭിക്കും. ഇത് യുപിഎസ്‌സിയുടെ ഏത് പരീക്ഷയ്ക്കും പിന്നീട് ഉപയോഗിക്കാം.

ലൈവ് ചിത്രം: ഇത്തവണ പാസ്‌പോർട്ട് സൈസ് ചിത്രത്തിന് പുറമെ ‘ലൈവ് ചിത്രം’ കൂടി അപേക്ഷകർ നൽകണം. പരീക്ഷാ കേന്ദ്രത്തിൽ എഐ അധിഷ്ഠിത മുഖപരിശോധനയുള്ളതിനാലാണിത്. ആധാർ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കിയ സാഹചര്യത്തിൽ അപേക്ഷയിൽ ആധാർ നൽകുന്നതാണ് ഉചിതം.

പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കൽ: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഇത്തവണ മുതൽ തങ്ങളുടെ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. അപേക്ഷിക്കുമ്പോൾ നൽകുന്ന ആദ്യ പ്രിഫറൻസ് തന്നെ ഇവർക്ക് അനുവദിക്കും. മറ്റ് ഉദ്യോഗാർഥികൾക്ക് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ മുൻഗണന ലഭിക്കുമെങ്കിലും ഓരോ കേന്ദ്രത്തിലെയും സീറ്റുകൾ പരിമിതമായിരിക്കും.

സർവീസിലുള്ളവർക്ക് നിയന്ത്രണം: ഐഎഎസ് (IAS), ഐഎഫ്എസ് (IFS) സർവീസുകളിൽ തുടരുന്നവർക്ക് ഇക്കൊല്ലത്തെ പരീക്ഷ എഴുതാൻ സാധിക്കില്ല. ഐപിഎസ് (IPS) ലഭിച്ചവർക്ക് പരീക്ഷ എഴുതാമെങ്കിലും വീണ്ടും ഐപിഎസ് ഓപ്ഷൻ നൽകാനാവില്ല. സർവീസിൽ തുടരുന്നവർക്ക് അവസരം മെച്ചപ്പെടുത്തുന്നതിനായി ചില നിബന്ധനകളോടെ 2027-ൽ ഒരു അവസരം കൂടി ലഭിക്കും. എന്നാൽ ട്രെയിനിങ് ഘട്ടത്തിലുള്ളവർ ഇളവ് തേടുകയോ കൃത്യസമയത്ത് സർവീസിൽ പ്രവേശിക്കുകയോ ചെയ്തില്ലെങ്കിൽ അലോക്കേഷൻ റദ്ദാകും. 2025-ലോ അതിനു മുൻപോ സർവീസിൽ കയറിയവർക്ക് രാജിവയ്ക്കാതെ തന്നെ ഈ വർഷമോ അടുത്ത വർഷമോ വീണ്ടും പരീക്ഷയെഴുതാൻ ഒരവസരം കൂടി നൽകും.

അപേക്ഷ പിൻവലിക്കാനാവില്ല: ഒരിക്കൽ നൽകിയ അപേക്ഷ പിന്നീട് പിൻവലിക്കാൻ അനുവദിക്കില്ല. തിരുത്തലുകൾക്കും അവസരമുണ്ടാവില്ല. എന്നാൽ പരീക്ഷ എഴുതിയാൽ മാത്രമേ അത് ‘അറ്റെംപ്റ്റ്’ ആയി കണക്കാക്കൂ എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *