Headlines

ജെഇഇ മെയിൻ 2026 ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് എങ്ങനെ പരിശോധിക്കാം| JEE Mains Result 2026 Results Out For Session-I‌ Check Direct Link | കരിയർ വാർത്ത


Last Updated:

ഒരേസമയം കൂടുതൽ പേർ വെബ്സൈറ്റ് സന്ദർശിക്കുന്നത് മൂലം സാങ്കേതിക തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിട്ടുള്ള ലിങ്കിനായി കാത്തിരിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദേശിച്ചിട്ടുണ്ട്

ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
ന്യൂഡൽഹി: എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് സ്കോർകാർഡ് പരിശോധിക്കാം. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. ഒരേസമയം കൂടുതൽ പേർ വെബ്സൈറ്റ് സന്ദർശിക്കുന്നത് മൂലം സാങ്കേതിക തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിട്ടുള്ള ലിങ്കിനായി കാത്തിരിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദേശിച്ചിട്ടുണ്ട്.

ഫലം എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: jeemain.nta.nic.in എന്ന സൈറ്റിലേക്ക് പോകുക.
  • ലിങ്ക് തിരഞ്ഞെടുക്കുക: ഹോം പേജിലെ ‘JEE Main 2026 session 1 result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘വിവരങ്ങൾ നൽകുക: ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും (അല്ലെങ്കിൽ പാസ്‌വേഡ്) നൽകി ലോഗിൻ ചെയ്യുക.
  • സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ സ്കോർകാർഡ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

പ്രധാന വിവരങ്ങൾ

ബി.ഇ/ബി.ടെക് (പേപ്പർ 1) പരീക്ഷാ ഫലം: ജനുവരി 21, 22, 23, 24, 28 തീയതികളിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ആർക്ക്/ബി.പ്ലാനിംഗ് (പേപ്പർ 2A & 2B): ജനുവരി 29-ന് നടന്ന ഈ പരീക്ഷകളുടെ ഫലം നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

രണ്ടാം സെഷൻ പരീക്ഷ

ഏപ്രിൽ 2 മുതൽ 9 വരെയാണ് രണ്ടാം സെഷൻ പരീക്ഷകൾ നടക്കുക. ആദ്യ സെഷനിൽ സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു.

Summary: The National Testing Agency (NTA) has announced the JEE Main 2026 Session 1 result on February 16, 2026. Students who appeared for the Joint Entrance Examination will be able to check their scores on the official website, jeemain.nta.nic.in. NTA has published the final answer key on the official website.



Source link

Leave a Reply

Your email address will not be published. Required fields are marked *