Headlines

CBSE Class 10 Result 2026 സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഫലം ഇങ്ങനെ അറിയാം | കരിയർ വാർത്ത


Last Updated:

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്

ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം
ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം

ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഫലം എവിടെയൊക്കെ പരിശോധിക്കാം?

വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ലിങ്കുകൾ വഴി നേരിട്ട് ഫലം അറിയാൻ സാധിക്കും

ഡിജിലോക്കറിലും ഉമംഗിലും ഫലം തത്സമയം

ഇത്തവണ ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം. വെബ്‌സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

പത്താം ക്ലാസ് ഫലം എങ്ങനെ പരിശോധിക്കാം?

  • ആദ്യം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – cbseresults.nic.in, results.cbse.nic.in അല്ലെങ്കിൽ cbse.gov.in.
  • ഹോംപേജിൽ കാണുന്ന റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ കോഡ്, ജനനതീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നീ വിവരങ്ങൾ നൽകുക.
  • വിവരങ്ങൾ നൽകിയ ശേഷം ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയും.
  • ഫലം പരിശോധിച്ച ശേഷം അത് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
  • ഔദ്യോഗിക വെബ്‌സൈറ്റുകൾക്കും ഡിജിലോക്കറിനും (DigiLocker) പുറമെ താഴെ പറയുന്നവ വഴിയും ഫലം അറിയാം:

UMANG ആപ്പ് (umang.gov.in)

SMS, IVRS സേവനങ്ങൾ

ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ എന്തുചെയ്യണം?

തിരിച്ചറിയൽ വിവരങ്ങൾ മറന്നുപോവുകയോ, സെർവർ തകരാറുകൾ മൂലമോ വിവരങ്ങൾ തെറ്റായി നൽകുന്നത് മൂലമോ ലോഗിൻ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരേ രീതി തന്നെ ആവർത്തിച്ച് പരീക്ഷിക്കാതെ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി ഫലം പരിശോധിക്കാനോ ആവശ്യമെങ്കിൽ സ്കൂളിന്റെ സഹായം തേടാനോ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.

ഫലം ഉടൻ തന്നെ സേവ് ചെയ്യുക

പലപ്പോഴും വിദ്യാർത്ഥികൾ ഫലം പരിശോധിക്കുമെങ്കിലും അത് ഉടൻ ഡൗൺലോഡ് ചെയ്യാനോ സേവ് ചെയ്യാനോ മറന്നുപോകാറുണ്ട്. പിന്നീട് വെബ്‌സൈറ്റിൽ തിരക്ക് കൂടുമ്പോഴോ സെഷൻ കാലഹരണപ്പെടുമ്പോഴോ വീണ്ടും ഫലം എടുക്കുന്നത് ബുദ്ധിമുട്ടാകും. പ്രവേശന ആവശ്യങ്ങൾക്കും മറ്റും മാർക്ക് ലിസ്റ്റ് എപ്പോഴും കൈവശമുണ്ടെന്ന് ഉറപ്പാക്കാൻ ഫലം കണ്ടാലുടൻ ഒരു കോപ്പി സേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

രണ്ടാമത്തെ ബോർഡ് പരീക്ഷയിൽ ആർക്കൊക്കെ പങ്കെടുക്കാം?

2026-ലെ സെഷൻ മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ രണ്ട് ബോർഡ് പരീക്ഷാ രീതി അവതരിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ ഭാഗമായുള്ള ഈ മാറ്റം, വിദ്യാർത്ഥികൾക്ക് ഒരു വർഷം കാത്തിരിക്കാതെ തന്നെ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ അവസരം നൽകുന്നു. ആദ്യ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് 2026 മെയ് മാസത്തിൽ നടത്തുന്ന രണ്ടാമത്തെ പരീക്ഷ എഴുതാവുന്നതാണ്. എന്നാൽ ഈ അവസരം പരമാവധി മൂന്ന് വിഷയങ്ങളിൽ മാർക്ക് വർദ്ധിപ്പിക്കുന്നതിന് (Improvement) മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. താൽപ്പര്യമുള്ളവരുടെ ലിസ്റ്റ് സ്‌കൂളുകളാണ് സമർപ്പിക്കേണ്ടത്, അതിനാൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് സ്‌കൂളിൽ വിവരം അറിയിക്കേണ്ടതുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *