തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. ഷോർട്ട് സർവ്വീസ് കമ്മീഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴു വർഷവും സ്‌ഥിരം കമ്മീഷൻ ലഭിച്ചവർ സൂപ്പർ ആനുവേഷൻ പ്രായം വരെയും സേവനമനുഷ്‌ഠിക്കണം.
മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അഫിലിയേഷനുള്ള പൂനെയിലുള്ള എ.എഫ്.എം.സി.(A.F.M.C.- Armed Forces Medical College,Pune) യുടെ 2026 പ്രവേശന നടപടിക്രമത്തിൻ്റെ ഭാഗമായുള്ള ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലോരോന്നിനും കുറഞ്ഞത് 50% മാർക്കോടെയും മൂന്നിലും കൂടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി ) 60% മാർക്കോടെയും ഇംഗ്ലീഷിന് ഒറ്റക്ക് 50% മാർക്കോടെയും ആദ്യ ചാൻസിൽ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവരായിരിക്കണം , അപേക്ഷകർ . അപേക്ഷകർക്ക് 2026 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും, 24 വയസ്സ് അധികരിക്കുകയും ചെയ്യരുത്. അപേക്ഷകർ, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യുജി – 2026 നേടിയവരായിരിക്കണം
ഇന്ത്യക്കാർക്ക് ആകെയുള്ള 145 സീറ്റിൽ 30 സീറ്റ് പെൺകുട്ടികൾക്കും 10 സീറ്റ് പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ
സംവരണവിഭാഗങ്ങളിൽ പെടുന്നവർക്കു മിനിമം യോഗ്യതയുടെയും പ്രായത്തിന്റെയും കാര്യത്തിൽ പ്രത്യേക ഇളവുകളില്ല.
നീറ്റ് അപേക്ഷ നടപടിക്രമ സമയത്ത്,
എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന സമയക്രമമനുസരിച്ച്, അസ്സൽ രേഖകളുമായി പൂനെയിൽ ഹാജരാകണം. അവർക്കായി കംപ്യൂട്ടർ അധിഷ്ഠിത ToELR പരീക്ഷ നടത്തും. ഇംഗ്ലീഷ് ഭാഷ, ആശയഗ്രഹണം, യുക്തിചിന്ത, എന്നിവയിൽ നിന്ന് 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് , പരീക്ഷക്കുണ്ടാകുക. ശരിയുത്തരത്തിന് 2 മാർക്ക് വീതം ലഭിക്കുകയും തെറ്റുത്തരത്തിന് അരമാർക്കു വീതം കുറയുകയും ചെയ്യും.സ്പോട്സ് , എൻ.സി.സി. എന്നീ വിഭാഗങ്ങളിലുള്ളവർക്കും സൈനികരുടെ മക്കൾക്കും റാങ്കിങ്ങിൽ വെയ്‌റ്റേജുണ്ട്. ഇതു കൂടാതെ വിശദമായ വൈദ്യപരിശോധനയുണ്ട്.
പഠന ചെലവു പൂർണ്ണമായും സ്ഥാപനം വഹിയ്ക്കും. ഹോസ്റ്റൽ, ഭക്ഷണം എന്നിവയ്ക്കു പുറമെ വെക്കേഷൻ കാലയളവിൽ വീട്ടിലേയ്ക്കു പോകാനും യൂണിഫോം, സ്‌റ്റേഷനറി, ബുക്ക് പർച്ചേയ്സ്, വാഷിംഗ്, ഹെയർ കട്ടിംഗ്, സ്റ്റേഷനറി എന്നീ കാര്യങ്ങൾക്കും അലവൻസുണ്ട്.
Officer-in-Charge, Admission Cell, Armed Forces Medical College, Pune – 411 040
ഫോൺ- 020-26334209
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)