Headlines

2026-27 ഒന്നാം പാദത്തിൽ അദാനി എനർജിയുടെ ലാഭത്തിൽ 130 ശതമാനം വർധന; 1237 കോടി രൂപയായി ഉയർന്നു | Adani Energy Posts 130 Percent Profit Growth In Q1 FY2026-27; Net Profit Rises To Rs 1,237 Crore


Partner Content

oi-Nidhin Illikkambath

ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തികവും പ്രവർത്തനപരവുമായ നേട്ടം കൈവരിച്ച് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്. കമ്പനിയുടെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 130 ശതമാനം ഉയർന്ന് 1237 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 539 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഇബിഐടിഡിഎ ആദ്യമായി 3,000 കോടി രൂപ പിന്നിട്ട് 3,178 കോടി രൂപയായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 ശതമാനം വർധനയാണ്. ആകെ വരുമാനം 40 ശതമാനം ഉയർന്ന് റെക്കോർഡായ 9852 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 54 ശതമാനം വർധിച്ച് 7117 കോടി രൂപയായി.

adani

മുംബൈ ഹൈ വോൾട്ടേജ് ഡയറക്‌ട് കറന്റ് പദ്ധതി പ്രവർത്തനം ശക്തമായതും, സ്‌മാർട്ട് മീറ്റർ സ്ഥാപിക്കൽ വേഗത്തിലായതും, എനർജി സൊല്യൂഷൻസ് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വരുമാനവും സർവീസ് കൺസഷൻ അറേഞ്ച്മെന്റിൽ നിന്നുള്ള ഉയർന്ന വരുമാനവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളെന്ന് കമ്പനി അറിയിച്ചു. പാദത്തിലെ ക്യാഷ് പ്രോഫിറ്റ് 1776 കോടി രൂപയായി, ഇത് 70 ശതമാനം വർധനയാണ്.

എനർജി സൊല്യൂഷൻസ് പ്ലാറ്റ്‌ഫോം മികച്ച തുടക്കമാണ് കുറിച്ചത്. ഈ വിഭാഗത്തിന്റെ പ്രവർത്തന ഇബിഐടിഡിഎ 590 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 17 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 1839 കോടി രൂപയായി. നീണ്ടുനിന്ന വേനൽക്കാലത്തെ വൈദ്യുതി ആവശ്യകത വർധിച്ചതാണ് ഇതിന് പ്രധാന കാരണം.

സൗര, കാറ്റാടി പദ്ധതികളിൽ നിന്നായി ഏകദേശം 4 ഗിഗാവാട്ട് പുനരുപയോഗ ഊർജ വിതരണ കരാറുകളും, 3.3 ഗിഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനവും (ബിഇഎസ്എസ്), വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങൾ, ഡാറ്റാ സെന്ററുകൾ, യൂട്ടിലിറ്റികൾ എന്നിവയ്ക്കായി 1 ഗിഗാവാട്ടിലധികം വൈദ്യുതി പോർട്ട്ഫോളിയോയും കമ്പനിക്കുണ്ട്.

സ്‌മാർട്ട് മീറ്ററിംഗ് രംഗത്തും കമ്പനി വലിയ മുന്നേറ്റം നടത്തി. ഇതുവരെ 1.34 കോടി സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 55.4 ലക്ഷം മാത്രമായിരുന്നു. സ്‌മാർട്ട് മീറ്ററിംഗ് രംഗത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഇന്റലിസ്‌മാർട്ട് ഏറ്റെടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 4.7 കോടി മീറ്ററുകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്‌മാർട്ട് മീറ്ററിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കുകയാണ് ലക്ഷ്യം.

നിലവിൽ കമ്പനിയുടെ ഓർഡർ ബുക്കിൽ 2.46 കോടി സ്‌മാർട്ട് മീറ്ററുകളുണ്ട്. ഇതിലൂടെ ഏകദേശം 29,519 കോടി രൂപയുടെ വരുമാന സാധ്യതയുണ്ടെന്ന് കമ്പനി വിലയിരുത്തുന്നു. രാജ്യത്ത് ആകെ 10.3 കോടി സ്‌മാർട്ട് മീറ്ററുകളുടെ വിപണി സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നും കമ്പനി അറിയിച്ചു.

ട്രാൻസ്‌മിഷൻ മേഖലയിൽ 71,779 കോടി രൂപ മൂല്യമുള്ള 13 പദ്ധതികൾ നിലവിൽ നിർമ്മാണ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. സമീപകാലത്ത് മാത്രം ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ പുതിയ ട്രാൻസ്‌മിഷൻ ടെൻഡറുകൾ പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ട്രാൻസ്‌മിഷൻ ശൃംഖല 27,949 സർക്യൂട്ട് കിലോമീറ്ററായി ഉയർന്നു.

ട്രാൻസ്ഫോർമേഷൻ ശേഷി 1,23,175 എംവിഎയാണ്. വൈദ്യുതി വിതരണ ശൃംഖലയുടെ ലഭ്യത 99.6 ശതമാനമായി തുടരുകയും മികച്ച പ്രവർത്തനത്തിന് 35 കോടി രൂപയുടെ ഇൻസെന്റീവ് വരുമാനവും ലഭിക്കുകയും ചെയ്‌തു. വിതരണ വിഭാഗത്തിൽ മുംബൈയിലെ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡും , മുന്ദ്രയിലെ എംപിഎസ്ഇസെഡ് യൂട്ടിലിറ്റി ലിമിറ്റഡും മികച്ച പ്രകടനം നടത്തി. മുംബൈയിൽ വൈദ്യുതി വിതരണം 99.99 ശതമാനം വിശ്വാസ്യതയോടെ തുടരുകയും, വിറ്റ വൈദ്യുതി യൂണിറ്റുകൾ 11 ശതമാനം ഉയരുകയും ചെയ്‌തു.

മറുവശത്ത് മുന്ദ്രയിൽ വൈദ്യുതി വിൽപ്പന 57 ശതമാനം വർധിച്ചു. ആദ്യ പാദത്തിൽ കമ്പനിയുടെ മൂലധന നിക്ഷേപം 57 ശതമാനം ഉയർന്ന് 3,498 കോടി രൂപയായി. ട്രാൻസ്‌മിഷൻ, സ്‌മാർട്ട് മീറ്ററിംഗ്, മറ്റ് ഊർജ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുടെ പുരോഗതിയാണ് ഇതിന് കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഐസിആർഎ കമ്പനിയ്ക്ക് ഐസിആർഎ എഎ++ എന്ന ദീർഘകാല റേറ്റിങ്ങും സ്‌റ്റേബിൾ ഔട്ട്ലുക്കും വീണ്ടും സ്ഥിരീകരിച്ചു. ഹ്രസ്വകാല വായ്‌പ സൗകര്യങ്ങൾക്ക് ഏറ്റവും ഉയർന്ന ഐസിആർഎ എ1+ റേറ്റിങ്ങും നിലനിർത്തി. അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡിന്റെ എല്ലാ ക്രെഡിറ്റ് റേറ്റിങ്ങുകളും മൂഡീസ് ഉൾപ്പെടെ സ്ഥിരതയുള്ള നിലയിൽ തുടരുന്നതായും കമ്പനി അറിയിച്ചു. 2026-27 സാമ്പത്തിക വർഷത്തിന് മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കമ്പനിയുടെ സിഇഒ കന്ദർപ് പട്ടേൽ പറഞ്ഞു.

ഇന്റലിസ്‌മാർട്ടിന്റെ ഏറ്റെടുക്കൽ സ്‌മാർട്ട് മീറ്ററിംഗ് രംഗത്തെ വളർച്ച കൂടുതൽ വേഗത്തിലാക്കുമെന്നും, രാജ്യത്തെ മുൻനിര സ്‌മാർട്ട് മീറ്ററിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പദ്ധതികൾ, കൃത്യമായ നടപ്പാക്കൽ, സാമ്പത്തിക അച്ചടക്കം എന്നിവയുടെ പിന്തുണയോടെ ദീർഘകാല വളർച്ച കൈവരിക്കാനുള്ള മികച്ച നിലയിലാണ് കമ്പനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *