Headlines

2026-ലെ സൗണ്ട്സ്ഗുഡ് പി. ജയചന്ദ്രൻ സ്മാരക പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ പി. ഉണ്ണികൃഷ്ണന് | സിനിമാ വാർത്ത


Last Updated:

50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 31 വൈകിട്ട് 6.00ന് തൃശൂർ റീജണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

News18
News18

അനശ്വര ഗായകൻ പി ജയചന്ദ്രന്റെ പേരിൽ സൗണ്ട്സ്ഗുഡ് എന്ന കലാ സാംസ്കാരിക സംഘം നൽകുന്ന ഈ വർഷത്തെ സൗണ്ട്സ്ഗുഡ്-പി ജയചന്ദ്രൻ സ്മാരക പുരസ്കാരം (2026) പ്രശസ്ത പിന്നണി ഗായകനും, കർണ്ണാടക സംഗീതജ്ഞനുമായ പി ഉണ്ണികൃഷ്ണന്.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 31 വൈകിട്ട് 6.00ന് തൃശൂർ റീജണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

അവാർഡ് ദാന ചടങ്ങിന് ശേഷം പി. ഉണ്ണികൃഷ്ണനും മകൾ ഉത്തര ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന പ്രത്യേക സംഗീത വിരുന്നും അരങ്ങേറും. ഫെഡറൽ ബാങ്കുമായി സഹകരിച്ച് സൗണ്ട്സ്ഗുഡ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഓൺലൈൻ ടിക്കറ്റുകൾ മുഖേന മാത്രമായിരിക്കും പ്രവേശനം.



Source link

Leave a Reply

Your email address will not be published. Required fields are marked *