Headlines

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളത്തിൽ നിന്നൊരു ‘ജയ് ഹോ’; ‘ധുരന്ധർ’ സിനിമയിലെ സുധീർ യദുവൻഷിയുടെ ശബ്ദത്തിൽ | സിനിമാ വാർത്ത


Last Updated:

ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആർ. റഹ്മാന്‍റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരിൽ ‘ഓപ്പറേഷൻ ത്രാൾ’ലൂടെ ഒരു പുതിയ ഗാനം

ഓപ്പറേഷൻ ത്രാൾ ജയ് ഹോ ഗാനം
ഓപ്പറേഷൻ ത്രാൾ ജയ് ഹോ ഗാനം

ജയസൂര്യയെ നായകനാക്കി ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ഗാനം ശക്തമായ ദേശഭക്തിയുടെ വികാരമാണ് പകരുന്നത്. ‘ധുരന്ധർ’ സിനിമയിലെ ഗാനങ്ങൾ പാടി ശ്രദ്ധേയനായ സുധീർ യദുവൻഷിയാണ് ഗാനത്തിന് ശബ്‍ദം നൽകിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *