Last Updated:
ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സംവിധായകൻ
നമ്മളെങ്ങനെ നിവിൻ പോളിയെ (Nivin Pauly) കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ. നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന ഫൺ നിമിഷങ്ങളുമായി ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയ്ലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചനകൾ. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
