Headlines

സ്വര്‍ണം ഉയരുന്നു; ഇന്ന് സ്വര്‍ണവില കൂടി, ആഭരണം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം, പവന്‍ വില | Kerala Gold Rate Rises Today; Rs 560 Increase Per Pavan, If Buy Gold Consumers Must Focus These Points


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ആഗോള വിപണിയിലും വില കൂടി. എന്നാല്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന ശേഷം അല്‍പ്പം താഴ്ന്നു. ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.

ക്രൂഡ് ഓയില്‍ ബാരല്‍ വില 86 ഡോളര്‍ കടന്നിട്ടുണ്ട്. ഹോര്‍മുസിന് പുറമെ ബാബുല്‍ മന്തിബ് കടലിടുക്ക് വഴി കൂടി അടയാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. ഇത് ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നേക്കാം. ഇനി കേരളത്തില്‍ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ വില അറിയാം…

gold price kerala july21

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 13220, പവന്‍ വില 105760
18 കാരറ്റ് ഗ്രാം വില 10860, പവന്‍ വില 86880
14 കാരറ്റ് ഗ്രാം വില 8465, പവന്‍ വില 67720
9 കാരറ്റ് ഗ്രാം വില 5460, പവന്‍ വില 43680
വെള്ളി ഗ്രാം വില 235

ഗ്രാം സ്വര്‍ണത്തിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചിട്ടുള്ളത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4045 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയാണ്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 96.34 ആയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കൂടിയാല്‍ രൂപയുടെ മൂല്യം കൂടുതല്‍ ഇടിയും.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.15 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വന്നേക്കും. വില കൂടിയതിനാല്‍ പലരും ഗ്രാം കണക്കിലാണ് ആഭരണം വാങ്ങുന്നത്. അഞ്ച് ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളിലും. സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനമാണ്. ആഭരണം വാങ്ങുന്ന വേളയില്‍ ഹാള്‍മാര്‍ക്കിങ് ചെയ്തിട്ടില്ലേ എന്ന് ഉപഭോക്താക്കള്‍ ചോദിച്ച് ഉറപ്പ് വരുത്തണം.

വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത സ്‌കീമുകള്‍ ഉപഭോക്താക്കല്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണം വാങ്ങുന്നവര്‍ ഇത്തരം സ്‌കീമുകളെ കുറിച്ച് ചോദിച്ച് അറിയണം. തവണകളായി അടച്ച് ആഭരണം വാങ്ങുന്നതും മുന്‍കൂട്ടി ബുക്ക് ചെയ്ത് ആഭരണം വാങ്ങുന്നതുമെല്ലാം ജ്വല്ലറികളില്‍ പ്രചാരണത്തിലുള്ളതാണ്. ചില സ്‌കീമുകളില്‍ പണിക്കൂലി കുറയ്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് ആഭരണം വാങ്ങേണ്ടത്. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ വില പേശേണ്ടി വരും.



Source link

Leave a Reply

Your email address will not be published. Required fields are marked *