Last Updated:
റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ് വൈഡ് 4.35 കോടിയും
ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിൽ ജോജു ജോർജ് നായകനായ ‘വരവ്’ ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ വേൾഡ് വൈഡ് കളക്ഷൻ ഇനത്തിൽ നേടിയത് 12.28 കോടി. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ ആയിരുന്നപ്പോഴും ‘വരവ്’ കളക്ഷനിൽ മുന്നേറ്റമുണ്ടായി എന്ന് അണിയറപ്രവർത്തകർ. ആദ്യ നാല് ദിവസം കൊണ്ട് തന്നെ ചിത്രം 12.28 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് തീയറ്ററുകളിൽ എത്തിച്ചത്. വേൾഡ് വൈഡ് ആയി 400 സെന്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്.
കേരളത്തിൽ തന്നെ 200ലധികം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. റിലീസ് കഴിഞ്ഞ് രണ്ടാമത്തെ
ആഴ്ചയിലേക്കു കടക്കുമ്പോഴും ഇത്രയും തന്നെ തീയറ്ററുകൾ നിലനിർത്തുന്നു. വിജയ് ചിത്രം ജനനായകൻ ‘ റിലീസിന് എത്തുമ്പോഴും ഇരുന്നൂറിലധികം തിയേറ്ററുകളിൽ ‘വരവ്’ ന്റെ ഷോ ഉണ്ടാകുമെന്നാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് അറിയിച്ചത്. റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ് വൈഡ് 4.35 കോടിയും.
ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ന് എ. കെ. സാജൻ തിരക്കഥ ഒരുക്കി. ശക്തമായ കഥാപാത്രങ്ങളും തീവ്രമായ രംഗങ്ങളും മാസ് നിമിഷങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത ആക്ഷൻ രംഗങ്ങളാണ്. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ് സിനിമയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ സാം സി. എസ്. ചിത്രത്തിന് സംഗീതമൊരുക്കുന്നു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന ‘വരവ്’ ഒരു മാസ് ആക്ഷൻ ചിത്രത്തിനൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്നു. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, അഭിമന്യു തിലകൻ, ബാബുരാജ് അസീസ് നെടുമങ്ങാട്, സാനിയ അയ്യപ്പൻ,വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം- സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്, വരവിന്റെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Thiruvananthapuram,Kerala
Jul 21, 2026 11:04 AM IST
ഫിഫ ചൂടിനിടയിലും ആദ്യ നാല് ദിവസത്തിനുള്ളിൽ ഷാജി കൈലാസിന്റെ ‘വരവ്’ 12.28 കോടി നേടിയതായി അണിയറപ്രവർത്തകർ
