Last Updated:
മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ‘ഹലോ ഡിയർ’
പുത്തൻ തലമുറയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ‘ഹലോ ഡിയർ’ (Hello Dear) ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.
