Headlines

ബിജെപി വിട്ട ദേവൻ ഇനി വിജയിക്കൊപ്പം, നടൻ ടിവികെയിൽ ചേരും, വിജയുമായി കൂടിക്കാഴ്ച നടത്തും| Actor Devan who quit BJP will now join Vijay’s party; the actor is set to join TVK and will meet Vijay.


Kerala

oi-Sajitha Gopie

തിരുവനന്തപുരം: ബിജെപിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ച നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരും. ബിജെപിയില്‍ അവഗന നേരിടുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജി വെച്ചത്.

രാജിക്ക് പിന്നാലെ ടിവികെയുമായി സഹകരിക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് ദേവന്‍ പറഞ്ഞിരുന്നു. ടിവികെയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയതായി പാര്‍ട്ടിയുടെ കേരളത്തിലെ നേതാവ് സതീഷ് തോന്നയ്ക്കല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ടിവികെ കേരള കോര്‍ഡിനേറ്റര്‍ സതീഷ് തോന്നയ്ക്കല്‍ കഴിഞ്ഞ ദിവസം ചാലക്കുടിയിലെ വീട്ടിലെത്തി ദേവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ സന്ദര്‍ശനം എന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേവന്‍ ടിവികെ അംഗത്വമെടുത്തേക്കുമെന്ന് സതീഷ് തോന്നയ്ക്കല്‍ വ്യക്തമാക്കിയത്. വിജയുമായി ദേവന്‍ കൂടിക്കാഴ്ച നടത്തും.

Devan

കഴിഞ്ഞ ദിവസം ആലപ്പുഴ കണിച്ച് കുളങ്ങര ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്ന ഒരു പരിപാടിയുടെ വേദിയില്‍ വെച്ചാണ് ദേവന്‍ ബിജെപിയില്‍ നിന്ന് രാജി വെക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പിന്തുടരുന്ന ആളാണെന്നും ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെന്നും ദേവന്‍ പറഞ്ഞു.

ദേവന്റെ പാര്‍ട്ടിയായ കേരള പീപ്പിള്‍സ് പാര്‍ട്ടി നേരത്തെ ബിജെപിയില്‍ ലയിച്ചിരുന്നു. ഈ പാര്‍ട്ടിയെ വീണ്ടും പുനരുജ്ജീവിപ്പിക്കുമെന്നും ദേവന്‍ പറഞ്ഞിരുന്നു. ബിജെപി നേതൃത്വത്തിനെതിരെയും ദേവന്‍ തുറന്നടിച്ചു. തനിക്ക് പ്രവര്‍ത്തിക്കാനുളള സ്‌പേസ് കിട്ടുന്നില്ലെന്നും 5 വര്‍ഷം താന്‍ കാത്തിരുന്നുവെന്നും ദേവന്‍ പറയുന്നു. ബിജെപിയിലെ പ്രധാന പ്രശ്‌നം ഗ്രൂപ്പിസം ആണെന്നും ദേവന്‍ ആരോപിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *