Headlines

മോഹിച്ച് പണിത വീട് വെള്ളത്തിൽ മുങ്ങി, ട്രോമ കാരണം താമസം മാറി, വിഷമം പങ്കുവെച്ച് നടൻ പ്രശാന്ത്| The house he built with great dreams was submerged in water; he moved out due to the trauma, actor Prashanth shares his pain.


Kerala

oi-Sajitha Gopie

കാത്തിരുന്ന് പണി കഴിപ്പിച്ച സ്വപ്ന വീട്ടിൽ എല്ലാ കൊല്ലവും വെള്ളം കയറുന്നതിന്റെ വേദനയിലാണ് നടൻ പ്രശാന്ത് അലക്സാണ്ടർ.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ പ്രശാന്തിന്റെ വീട് പണി നടക്കുമ്പോഴാണ് 2018ലെ പ്രളയത്തിൽ ആദ്യം വെള്ളം കയറിയത്.

ഈ മഴക്കാലത്തും വീട് വെള്ളത്തിലായി. ഇതോടെ നടനും കുടുംബവും താമസം തിരുവല്ലയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങൾ സംഭവിച്ചാലും വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ എല്ലാം ശരിയായിരിക്കും എന്നുളള ഉറപ്പ് ജനത്തിന് നൽകാൻ സർക്കാരിന് സാധിക്കണമെന്ന് പ്രശാന്ത് അലക്സാണ്ടർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

പ്രശാന്ത് അലക്സാണ്ടറുടെ വാക്കുകൾ: ”2018ലെ മഹാപ്രളയത്തിന്റെ സമയത്താണ് ആദ്യമായി ഇവിടെ വെള്ളം കയറുന്നത്. അന്ന് വീടുപണി അവസാന ഘട്ടത്തിലായിരുന്നു. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് എന്ന് കരുതി വെള്ളം കയറി വീട് വൃത്തിയായിപ്പോയല്ലോ എന്നാണ് അതിനെ എടുത്തത്. അതിന് ശേഷം വീട് പണി കഴിഞ്ഞ് താമസം തുടങ്ങി.

Alexander Prasanth

പിന്നീട് 2021ല്‍ കൂട്ടിക്കല്‍ മേഘവിസ്‌ഫോടനമൊക്കെ ഉണ്ടായി വലിയ ഉരുള്‍പൊട്ടലൊക്കെ ഉണ്ടായപ്പോള്‍ ഇവിടെ വെള്ളം കയറുന്നത്. അതാണ് ഞങ്ങളെ ഏറ്റവും പേടിപ്പിച്ച വെള്ളപ്പൊക്കം. ഞാനിപ്പോള്‍ ഇവിടെ അല്ല താമസം. ഈ ട്രോമ താങ്ങാന്‍ വയ്യാത്തത് കൊണ്ട് മറ്റൊരു സ്ഥാലത്തേക്ക് താമസം മാറ്റി.

ഇത് പോലുളള ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍ ജനം ആശങ്കപ്പെടാന്‍ പാടില്ല. ഒരു നിമിഷം മാറിത്താമസിച്ചാലും തിരിച്ച് വരുമ്പോള്‍ എല്ലാം ശരിയായിരിക്കും എന്നുളള ഒരു തോന്നല്‍ അവര്‍ക്കുണ്ടാവണം. അത് ഒരു സര്‍ക്കാരിന് മാത്രം ചെയ്ത് തരാന്‍ പറ്റുന്ന കാര്യമാണ്. സര്‍ക്കാര്‍ മനുഷ്യന് തരുന്ന ഒരു ഉറപ്പാണ്. ഇതിനേക്കാള്‍ പ്രശ്‌നങ്ങളുളള രാജ്യങ്ങളുണ്ട്. അവിടെയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ മാറിത്താമസിച്ചിട്ട് പിന്നീട് സുരക്ഷിതത്വത്തിലേക്കാണ് തിരിച്ച് വരുന്നത്. അവര്‍ക്ക് ആ ഒരു ഉറപ്പുണ്ട്. സര്‍ക്കാര്‍ കാര്യങ്ങള്‍ നോക്കുമെന്ന പറപ്പുണ്ട്. ആ ഒരു ഉറപ്പ് ഇന്ത്യയിലെ ഓരോ പൗരനും കിട്ടണം.

ഇച്ഛാശക്തിയുളള നേതാക്കള്‍ക്കും സര്‍ക്കാരിനും ആ ഒരു ഉറപ്പ് കൊടുക്കാന്‍ പറ്റും. ജനങ്ങള്‍ അവരുടെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നുണ്ട്. ഒരു പ്രശ്‌നം വരുമ്പോള്‍ ജനം കൈകോര്‍ത്ത് നിന്ന് പ്രതീക്ഷിക്കാത്ത തുകയാണ് ദുരിതാശ്വാസ നിധിയിലേക്കൊക്കെ കൊടുക്കുന്നത്. ആദ്യത്തെ പ്രളയമുണ്ടായപ്പോള്‍ സര്‍ക്കാര്‍ സഹായം എത്തുന്നതിന് മുന്‍പേ നല്ലവരായ നാട്ടുകാരുടെ സഹായം ഇവിടെയെല്ലാം എത്തി. അതിന്റെ ഇരിട്ടി മനസ്സ് ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കള്‍ക്കും സര്‍ക്കാരിനും ഉണ്ടാവണം. അങ്ങനെ ഒരു ഉറപ്പിന് വേണ്ടിയാണ് കാത്തിരിക്കുന്നത്”.



Source link

Leave a Reply

Your email address will not be published. Required fields are marked *