Kerala
oi-Ashif N
തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് ജാമ്യം. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം എന്നാണ് കോടതിയുടെ ഉപാധി.
പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ േേവളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പോലീസിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ടാണ് മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ടിജി മോഹന്‍ദാസിനെ തിരുവനന്തപുരം സൈബല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്. ശേഷം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം കിട്ടി. കേസെടുത്തപ്പോള്‍ ശക്തമായ വകുപ്പ് ചുമത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചു എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് നടന്ന വേളയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഹാന്റിലുകള്‍ വലിയ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.