Last Updated:
ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ
അറ്റ്‌ലിയുടെ ‘രാക’ (Raaka) എന്ന ചിത്രത്തിന്റെ തിരക്കുകളിലാണെങ്കിലും അല്ലു അർജുൻ (Allu Arjun) മറ്റൊരു ചിത്രത്തിനായുള്ള ചർച്ചകളിലാണെന്ന സൂചനകൾ പുറത്തുവരുന്നു. മുംബൈയിൽ മലയാളി സംവിധായകൻ ബേസിൽ ജോസഫുമായി (Basil Joseph) അല്ലു അർജുൻ വീണ്ടും കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. അല്ലു അർജുന്റെ 24-ാമത്തെ ചിത്രത്തിനായി ബേസിൽ ജോസഫ് സംവിധായകന്റെ കുപ്പായമണിയുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇതോടെ സജീവമായിരിക്കുന്നത്.
