Headlines

‘മറക്കാനാവാത്ത ഓർമയ്ക്ക് നന്ദി’; ‘തുടക്കം’ കണ്ടതിനു ശേഷം ജൂഡിന് മൂന്നര ലക്ഷത്തോളം വരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര | Suchitra Mohanlal | സിനിമാ വാർത്ത


Last Updated:

തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

News18
News18

സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സമ്മാനമായി വാച്ച് നൽകി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് സുചിത്ര ഈ സ്നേഹസമ്മാനം നൽകിയത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും ‘തുടക്കം’ സിനിമയുടെ സെറ്റിൽ നിന്നുള്ള വിശേഷങ്ങളും സംവിധായകൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സുചിത്ര സമ്മാനിച്ച പ്രശസ്ത സ്വിസ് വാച്ച് നിർമാണക്കമ്പനിയായ ‘ബൗം ആൻഡ് മേഴ്‌സിയറിന്റെ’ (Baume & Mercier) റിവേര മോഡൽ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രവും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം മൂന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ വാച്ച്.

‘അവർ മറ്റുള്ളവർക്ക് അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്കെന്നും ചേച്ചിയും അനിയത്തിയുമായിരിക്കും. തുടക്കം കണ്ട സുചിച്ചേച്ചി എനിക്ക് സമ്മാനിച്ചതാണിത്. ഞാനെന്നും ഇത് ഒരു നിധിയായി സൂക്ഷിക്കും. സ്‌നേഹത്തിനും പ്രോത്സാഹനത്തിനും മറക്കാനാവാത്ത ഓർമയ്ക്കും പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി.’ എന്നാണ് ജൂഡ് കുറിച്ചത്.

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലുണ്ട്. ജോമോൻ ടി. ജോണും അഖിൽ ജോർജും ചേർന്ന് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സായ് കുമാർ, മനോജ് കെ. ജയൻ, ടി.ജി. രവി തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/

‘മറക്കാനാവാത്ത ഓർമയ്ക്ക് നന്ദി’; ‘തുടക്കം’ കണ്ടതിനു ശേഷം ജൂഡിന് മൂന്നര ലക്ഷത്തോളം വരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര



Source link

Leave a Reply

Your email address will not be published. Required fields are marked *