Headlines

ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ വാട്‌സ്ആപ്പ് തട്ടിപ്പ്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത!|New WhatsApp Cyber Scam Targets Business Accounts In Kerala: Police Issues Warning


Kerala

oi-Aromal R

കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ അക്കൗണ്ട്സ് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള വൻ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി റിപ്പോർട്ട്. കമ്പനികളുമായി സ്ഥിരമായി പണമിടപാട് നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ ഇപ്പോൾ വലവിരിക്കുന്നത്. വിശ്വസ്തരായ ആളുകളുടെ സന്ദേശമാണെന്ന് കരുതി കമ്പനി ജീവനക്കാർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്.

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ

സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിലേക്ക് ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ വാട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ വരുന്നു. എന്നാൽ ഇവ സാധാരണ പിഡിഎഫ് ഫയലുകൾക്ക് പകരം, കമ്പ്യൂട്ടറിന് ദോഷകരമായ തുടങ്ങിയ എക്സ്റ്റൻഷനുകളോട് കൂടിയ സ്ക്രിപ്റ്റ് ഫയലുകളായിരിക്കും. ഈ ഫയലുകൾ അറിയാതെ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതിലൂടെ കമ്പ്യൂട്ടറിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നു.

തുടർന്ന് ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള പ്രധാനപ്പെട്ട പാസ്‌വേർഡുകളും ബാങ്ക് വിവരങ്ങളും ഇവർ ചോർത്തിയെടുക്കും. അതിനുശേഷം സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത്, അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമ്മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ അയക്കപ്പെടുകയും ചെയ്യും.

whatsapp-24111783176688 jpg

എങ്ങനെയൊക്കെ മുൻകരുതൽ എടുക്കണം?

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങളും കർശനമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു.

നേരിട്ട് വിളിച്ച് ഉറപ്പാക്കുക: വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോണിൽ വിളിച്ച് അത് അവർ അയച്ചത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുക.

അപരിചിത ഫയലുകൾ ഒഴിവാക്കുക: അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോ (.vbs പോലുള്ളവ) ഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്.

ഡബിൾ വെരിഫിക്കേഷൻ: വാട്സ്‌ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി, ഔദ്യോഗികമായ സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാൻസാക്ഷനുകൾ നടത്താതിരിക്കുക.

തട്ടിപ്പിനിരയായാൽ ആദ്യം ചെയ്യേണ്ടത് എന്ത്?

അഥവാ കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ആയെന്ന് സംശയം തോന്നിയാൽ അടിയന്തരമായി വൈഫൈയോ ലാൻ കേബിളോ വേർപെടുത്തി ഇന്റർനെറ്റ് കണക്ഷൻ പൂർണ്ണമായും വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ ഫയലുകൾ പരിശോധിക്കാനെന്ന പേരിൽ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറരുത്. ഇൻഫെക്ട് ആയ ഡിവൈസുകൾ സുരക്ഷിതമാക്കാൻ അടിയന്തരമായി അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ, www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *