Headlines

പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലും അല്ലു അർജുൻ ഇൻഫ്ലുവൻസ്; പോസ്റ്റിൽ ‘AA23’ തീം മ്യൂസിക് | സിനിമാ വാർത്ത


Last Updated:

പ്രധാനമന്ത്രിയുടെ സ്ലൊവാക്യൻ സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചപ്പോഴാണ് അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിനായി ഒരുക്കിയ ’23 തീം’ മ്യൂസിക് ഉപയോഗിച്ചത്

നരേന്ദ്ര മോദി സോഷ്യൽ മീഡിയ പോസ്റ്റ്
നരേന്ദ്ര മോദി സോഷ്യൽ മീഡിയ പോസ്റ്റ്

‘പാൻ ഇന്ത്യ’ എന്നത് ചലച്ചിത്ര മേഖലയിൽ ഒരു ട്രെൻഡായി മാറുന്നതിനും എത്രയോ മുൻപ് തന്നെ രാജ്യമൊട്ടാകെ തന്റേതായ ഒരു ആരാധകവലയം സൃഷ്ടിച്ചെടുത്ത താരമാണ് അല്ലു അർജുൻ (Allu Arjun). അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും നൃത്തച്ചുവടുകളും സ്ക്രീൻ പ്രസൻസുമെല്ലാം ഭാഷകളുടെയും അതിർത്തികളുടെയും അതിർവരമ്പുകളില്ലാതെ ഇന്ത്യൻ പ്രേക്ഷകർ ഹൃദയത്തിലേറ്റിയതാണ്. അല്ലു അർജുൻ എന്ന നടന്റെ ഈ സാംസ്കാരിക സ്വാധീനവും ജനപ്രീതിയും അടിവരയിടുന്ന പുതിയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റുകളിലൊന്നിൽ അല്ലു അർജുന്റെ വരാനിരിക്കുന്ന പുതിയ ചിത്രമായ ‘AA23’ലെ തീം മ്യൂസിക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ സ്ലൊവാക്യൻ സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചപ്പോഴാണ് അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിനായി ഒരുക്കിയ ’23 തീം’ മ്യൂസിക് ഉപയോഗിച്ചത്.

മറ്റൊരു കാര്യം, ‘AA23’ എന്ന ചിത്രം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നതുതന്നെയാണ്.

ഈ ചിത്രത്തിന്റെ ബി.ജി.എം ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാം റീൽസിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ദശലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

വർഷങ്ങൾക്കൊണ്ട് വെറുമൊരു വിജയനായകൻ എന്നതിലുപരി, ഇന്ത്യൻ പോപ്പ് സംസ്കാരത്തെ തന്നെ സ്വാധീനിക്കുന്ന ഒരു വ്യക്തിത്വമായി അല്ലു അർജുൻ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ ഉള്ളടക്കവും ഇന്ത്യയൊട്ടാകെ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ‘AA23’ നെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയരുമ്പോൾ, ഇത്തരം നിമിഷങ്ങൾ ഒന്നുമാത്രമേ ഓർമ്മിപ്പിക്കുന്നുള്ളൂ — സിനിമയ്ക്ക് അപ്പുറത്തേക്ക് വളർന്ന സ്വാധീനമുള്ള, ഇന്ത്യൻ സിനിമയിലെ യഥാർത്ഥ OG പാൻ ഇന്ത്യ സ്റ്റാർ തന്നെയാണ് അല്ലു അർജുൻ. പി.ആർ.ഒ.- ആതിര ദിൽജിത്ത്.

Summary: The theme music from Allu Arjun’s upcoming project AA23 found an unexpected spotlight in one of Prime Minister Narendra Modi’s official social media posts. The video showcasing his visit to Slovakia featured the film’s ’23 Theme’, composed by Anirudh Ravichander, as its background music



Source link

Leave a Reply

Your email address will not be published. Required fields are marked *