Headlines

പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം, വെബ് സീരീസ് റിലീസിന് പിറ്റേന്ന് വിടവാങ്ങിയ സംവിധായകൻ ബൽരാജ് കളരിക്കൽ | സിനിമാ വാർത്ത


Last Updated:

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സീരീസ് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്

ബൽരാജ് കളരിക്കൽ
ബൽരാജ് കളരിക്കൽ

മലയാള ചലച്ചിത്ര പ്രവർത്തകനും യുവ സംവിധായകനുമായ ബൽരാജ് കളരിക്കൽ അന്തരിച്ചു. ശനിയാഴ്ച കൊച്ചിയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 27 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ബൽരാജ്, ‘കാപ്പി സ്ക്വാഡ്’ എന്ന വെബ് സീരീസിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സീരീസ് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.

റിനോഷ് ജോർജ്, അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാപ്പി സ്ക്വാഡ്’ നാല് യുവാക്കളുടെയും സംരംഭക സ്വപ്നങ്ങളുടെയും കഥയാണ് പറയുന്നത്. ശ്രീകാന്ത് മോഹനാണ് വെബ് സീരീസിന്റെ സൃഷ്ടാവ്. ‘ദാകിനി’, ‘കീടം’, ‘ഖോ ഖോ’ തുടങ്ങിയ ചിത്രങ്ങളിൽ ബൽരാജിനൊപ്പം പ്രവർത്തിച്ച സംവിധായകൻ രാഹുൽ റിജി നായരാണ് സീരീസ് നിർമിച്ചത്.

യുവ സംവിധായകന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.

ദേശീയ പുരസ്കാരമടക്കം അംഗീകാരങ്ങൾ നേടിയ ‘ഒറ്റമുറി വെളിച്ചം’, ‘കേരള ക്രൈം ഫയൽസ്’ വെബ് സീരീസ് തുടങ്ങിയ ശ്രദ്ധേയ സൃഷ്ടികൾക്ക് പിന്നിലുള്ള ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ബൽരാജ്. സംവിധാനരംഗത്തേക്ക് കടക്കുന്നതിനു മുമ്പ് നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം ചലച്ചിത്ര നിർമാണത്തിന്റെ വിവിധ മേഖലകളിൽ പരിചയസമ്പത്ത് നേടിയിരുന്നു.

Summary: Malayalam film industry professional and young director Balraj Kalarickal has passed away. He was found dead in a hotel room in Kochi on Saturday. He was 27 years old. Preliminary reports suggest that a heart attack may have been the cause of death. The series began streaming on JioHotstar just a few days ago. He got married last September after being in a relationship for six years



Source link

Leave a Reply

Your email address will not be published. Required fields are marked *