Headlines

‘പിഎസ്‌സിയിലും ഒരു ഓപ്പറേഷൻ തൂഫാൻ വരണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം’; സന്തോഷ് പണ്ഡിറ്റ് | Operation Toofan Needed In The PSC Too, CBI Must Probe Irregularities, Says Santhosh Pandit


Kerala

oi-Nidhin Illikkambath

സിജെപി സമരത്തിന് പിന്നാലെ പല കോണുകളിൽ നിന്നും കേരള പിഎസ്‌സിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രതികരണം ശക്തമാണ്. വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ച വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരത്തെ രൂക്ഷമായി വിമർശിച്ച പണ്ഡിറ്റ് അന്ന് കേരളത്തിൽ നടക്കുന്ന പിഎസ്‌സി ക്രമക്കേടുകളിൽ പ്രതികരിക്കാൻ ആരും തയ്യാറല്ലെന്നും പണ്ഡിറ്റ് ആരോപിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും വിഷയത്തിൽ പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പിഎസ്‌സി ചെയർമാനേയും, മെമ്പർമാരെയും ഭരിക്കുന്ന പാർട്ടി തോന്നിയത് പോലെ നിയമിക്കുന്നതിനു പകരം ഒരു പിഎസ്‌സി ടെസ്‌റ്റ് നടത്തി ഏറ്റവും അർഹത പെട്ടവരെ കണ്ടെത്തി നിയമിക്കണമെന്നാണ് പണ്ഡിറ്റ് ഉയർത്തുന്ന പ്രധാന ആവശ്യം. ചെയർമാനേയും, മെമ്പർമാരെയും പിരിച്ചു വിട്ട് പിഎസ്‌സിയിലും ഒരു ഓപ്പറേഷൻ തൂഫാൻ വരണമെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

santhosh pandit

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

കേരള പിഎസ്‌സിയിൽ ക്രമക്കേടുകൾ റിപ്പോർട്ട്‌ ചെയ്യുന്ന പാശ്ചാത്തലത്തിൽ പിഎസ്‌സി ചെയർമാനേയും, മെമ്പർമാരെയും ഭരിക്കുന്ന പാർട്ടി തോന്നിയത് പോലെ നിയമിക്കുന്നതിനു പകരം ഒരു പിഎസ്‌സി ടെസ്‌റ്റ് നടത്തി ഏറ്റവും അർഹത പെട്ടവരെ കണ്ടെത്തി പോസ്‌റ്റ് ചെയ്യുക. അതോടെ പിഎസ്‌സിയിൽ ആളുകൾക്ക് വിശ്വാസ്യത വർധിക്കും. (പിഎസ്‌സിയുടെ ഫുൾഫോം പാർട്ടി സർവീസ് കമ്മീഷൻ എന്നല്ല)

2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചതും പൊതുപരീക്ഷ നടത്തിയതുമായ 642 തസ്‌തികകളുടെ ഒഎംആർ, വിവരണാത്മക ഉത്തരക്കടലാസുകൾ നശിപ്പിക്കാനാണ് പിഎസ്‌സി ഉത്തരവിട്ടതായി വാർത്ത കണ്ടു.. നടക്കട്ടെ..

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അല്ലെങ്കിൽ അംഗമാകാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളോ മറ്റ് പ്രൊഫഷണൽ യോഗ്യതകളോ കേരള സർക്കാർ നിർദേശിച്ചിട്ടില്ല.. ആർക്കും ആകാം. വേണമെങ്കിൽ ഇത് വായിക്കുന്ന നിങ്ങൾക്കും ആകാം. ലക്ഷങ്ങൾ ശമ്പളം, പെൻഷൻ ഒക്കെ നേടാം.

ചെയർമാനേയും, മെമ്പർമാരെയും പിരിച്ചു വിട്ട് പിഎസ്‌സിയിലും ഒരു ഓപ്പറേഷൻ തൂഫാൻ വരണം. മൊത്തത്തിൽ ഒരു ശുദ്ധി കലശം..കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന പിഎസ്‌സി പരീക്ഷകൾ, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം..

പിഎസ്‌സിയിൽ എത്ര ക്രമക്കേട് വന്നാലും ആരും സമരം ചെയ്യില്ല, കോടികൾ കോഴ വാങ്ങി പ്രതികരിക്കുന്ന പ്രമുഖർ ഒന്നും കേരളത്തിലെ പാവപ്പെട്ട യുവതീ യുവാക്കൾക്കായി ഇടപെടില്ല എന്നതാണ് പലരുടെയും ധൈര്യം.. “തക്കിട തരികിട ആസാദി, ഡൽഹിയിൽ മാത്രം കൊണ അടിക്കുന്ന ആസാദി..”

‘നടീ നടന്മാരെ ദൈവങ്ങളായി കണക്കാക്കുന്നത് വിഡ്ഢിത്തം’; സിനിമ മൂലം ആരും നന്നായിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

(വാൽ കഷ്‌ണം…രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി യെക്കാൾ ശമ്പളം ആണു കേരള പിഎസ്‌സി ചെയർമാന്.. 2 ലക്ഷം + ഉണ്ടത്രേ.. മെമ്പർമാർക്ക് ലക്ഷങ്ങൾ ശമ്പളം. വീട്ടു വാടക അലവൻസ്, വെഹിക്കിൾ അലവൻസ്, ചികിത്സ സൗജന്യങ്ങൾ ഒക്കെ വേറെ കിട്ടും. കൂടെ കാലാവധി കഴിഞ്ഞാൽ ലക്ഷങ്ങൾ പെൻഷൻ. ഈ അടുത്തും അവരുടെ ശമ്പളം കൂട്ടി.. പോരെ.. ഇതൊന്നും ചോദ്യം ചെയ്യുവാൻ ഒരു സിനിമാക്കാരനും ഇല്ല)



Source link

Leave a Reply

Your email address will not be published. Required fields are marked *