Last Updated:
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു
32 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്.
