അർപിത ഖാന്റെ മെനുവിലെ ഏറ്റവും വിലയേറിയ വിഭവങ്ങളിലൊന്നായ ‘സാൾട്ട് ക്രസ്റ്റഡ് റെഡ് സ്നാപ്പറി’ന് 10,000 രൂപയാണ് വില. ഉപ്പിന്റെ ആവരണത്തിൽ ബേക്ക് ചെയ്തെടുക്കുന്ന റെഡ് സ്നാപ്പർ മത്സ്യവിഭവമാണ് പ്രധാന ആകർഷണം. വിളമ്പുന്നതിന് തൊട്ടുമുമ്പ് മത്സ്യം മുറിച്ച് ക്യാപർ ബ്യൂർ ബ്ലാങ്ക് സോസ്, വഴറ്റിയ എള്ളും ചീരയും, ബ്രൗൺ ബട്ടർ പൊട്ടറ്റോ എന്നിവയ്ക്കൊപ്പമാണ് നൽകുന്നത്. 8,500 രൂപ വിലയുള്ള ‘ട്രഫിൾ പാസ്ത ഫ്രം വീൽ’ ആണ് മെനുവിലെ മറ്റൊരു ശ്രദ്ധേയമായ വിഭവം. പെരിഗോർഡ് ട്രഫിൾ സോസിൽ തയ്യാറാക്കിയ സ്പാഗെറ്റി യഥാർഥ പാർമെസൻ ചീസ് വീലിൽനിന്ന് നേരിട്ട് വിളമ്പുന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത (തുടർന്ന് വായിക്കുക)