Headlines

ചുട്ടുപൊള്ളി ബെംഗളൂരു… ചൂട് ഇനിയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും! | Bengaluru Weather: Karnataka May See Temperature Rise By 2-3 Degree Celsius Says IMD Expert, Details Inside


India

oi-Jithin TP

കര്‍ണാടകയില്‍ മഴ കുറവായതിനാല്‍, വരും ആഴ്ചയില്‍ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായി തുടരാനും 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ സിഎസ് പാട്ടീല്‍. സജീവമായ കാലാവസ്ഥാ സംവിധാനങ്ങളുടെ അഭാവം പല ജില്ലകളിലും വരണ്ട കാലാവസ്ഥയ്ക്ക് കാരണമായെന്ന് പാട്ടീല്‍ വ്യക്തമാക്കി.

മേഘങ്ങള്‍ കുറവായതിനാലും ആകാശം തെളിഞ്ഞിരിക്കുന്നതിനാലും പകല്‍ സമയങ്ങളില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ലഭിക്കുന്നത് ഉപരിതല താപനില ഉയരാന്‍ ഇടയാക്കുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളായി മഴയിലുണ്ടായ ഗണ്യമായ കുറവാണ് മറ്റൊരു പ്രധാന ഘടകമെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിലെ ഈര്‍പ്പം കുറവായതിനാല്‍ ഭൂമി വേഗത്തില്‍ ചൂടാകുകയും അത് താപനില വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

Bengaluru Weather

‘അടുത്ത ഒരാഴ്ചത്തേക്ക് താപനില ഉയര്‍ന്ന നിലയില്‍ തുടരാനും വീണ്ടും 1-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 16-ന് ശേഷം മഴയില്‍ വര്‍ധനവുണ്ടായേക്കാം,’ പാട്ടീല്‍ പറഞ്ഞു. എല്‍ നിനോ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍, മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ തുടങ്ങിയ പ്രാദേശിക കാലാവസ്ഥാ സംവിധാനങ്ങളുടെ ശക്തിക്ഷയമാണ് ഈ ചൂടിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഴ ലഭ്യത കുറയുന്നതിനും ഇവ കാരണമായിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ മഴയ്ക്ക് അനുകൂലമല്ലാത്തതിനാല്‍ ഈ വര്‍ഷം മണ്‍സൂണ്‍ ദുര്‍ബലമായി തുടരുകയാണ്. ബെംഗളൂരുവില്‍ താപനില സാധാരണയേക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ഈ സമയത്ത് സാധാരണയായി 28-29 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നിടത്ത്, സമീപ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ 32-33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

വടക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയില്‍ താപനിലയില്‍ ഇതിലും വലിയ വര്‍ധനവാണ് ഉണ്ടായത്. കലബുറഗിയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി, കൂടാതെ വടക്കന്‍ ഉള്‍നാടന്‍ ജില്ലകളില്‍ പലയിടത്തും താപനില സാധാരണയേക്കാള്‍ 4-5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലും താപനില സാധാരണയേക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്ന് പാട്ടീല്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് സാധാരണയേക്കാള്‍ 26 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. പല ജില്ലകളിലും മഴയുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം 40-50 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. നിലവില്‍ വരണ്ട കാലാവസ്ഥയാണെങ്കിലും, സെപ്റ്റംബര്‍ 11, 12, 14 തീയതികളില്‍ നഗരത്തില്‍ നേരിയ മഴ ലഭിച്ചേക്കാമെന്ന് പാട്ടീല്‍ പറഞ്ഞു.

സെപ്റ്റംബര്‍ 16-ന് ശേഷം കൂടുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജലസംഭരണികള്‍, തടാകങ്ങള്‍, മണ്ണ് എന്നിവയിലെ ഈര്‍പ്പത്തിന്റെ അളവ് കുറവായതും സസ്യജാലങ്ങളുടെ കുറവും വരും മാസങ്ങളിലും ഉയര്‍ന്ന താപനിലയ്ക്ക് കാരണമായേക്കാമെന്ന് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *