Last Updated:
ക്രഷിന് തിരിച്ചു ഇഷ്ടമുണ്ടോ എന്ന് രഹസ്യമായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള 22 കാരനായ എഐ എൻജിനീയർ
നിങ്ങളുടെ ക്രഷിന് നിങ്ങളെ തിരിച്ച് ഇഷ്ടമാണോ? ഈ രഹസ്യം അറിയാൻ ഇനി എങ്ങും പോകണ്ട.ക്രഷിന് തിരിച്ചു ഇഷ്ടമുണ്ടോ എന്ന് രഹസ്യമായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള 22 കാരനായ എഐ എൻജിനീയർ വത്സൽ.നേരിട്ട് സന്ദേശങ്ങൾ അയക്കാതെ തന്നെ ആളുകൾക്ക് മറ്റൊരാളുടെ ഫോൺ നമ്പർ ഒരു പ്രൈവറ്റ് ലിസ്റ്റിൽ ചേർക്കാൻ സാധിക്കുന്നതാണ് ഇതിന്റെ രീതി. ലിസ്റ്റിൽ ചേർക്കപ്പെട്ട വ്യക്തി, താനും അതേ വ്യക്തിയുടെ നമ്പർ ആ ലിസ്റ്റിൽ ചേർത്താൽ മാത്രമേ ഈ വിവരമറിയൂ. അങ്ങനെ രണ്ടുപേരും പരസ്പരം നമ്പർ ചേർത്താൽ മാത്രം വെബ്സൈറ്റ് മാച്ച് വെളിപ്പെടുത്തുകയും അവർക്ക് പരസ്പരം ബന്ധപ്പെടാൻ അവസരം നൽകുകയും ചെയ്യും.
