Headlines

കുടുംബശ്രീയിൽ ജോലി ഒഴിവ്; സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ, അപേക്ഷിക്കാം|Job vacancies in Kudumbashree; more temporary vacancies under the state government, applications invited.


Jobs

oi-Rakhi

കണ്ണൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിലേക്ക് കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരം.ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം. പാചകവും ക്ലീനിംഗ് പ്രവർത്തനങ്ങളിലുമുള്ള മുൻപരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 50 വയസാണ്.
പ്രതിമാസ വേതനം 12,000 രൂപയാണ്.

jobnn-1

കണ്ണൂർ ജില്ലയിൽ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം.അവസാന തീയതി ജൂണ്‍ 24.
അപേക്ഷകൾ അയക്കേണ്ട വിലാസം:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ ഓഫീസ്,
ബി.എസ്.എൻ.എൽ റോഡ്, മൂന്നാം നില,
സൗത്ത് ബസാർ, കണ്ണൂർ.

അപേക്ഷാ ഫോമുകൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kudumbashree.org-ലും, കുടുംബശ്രീ സി.ഡി.എസ് (CDS) ഓഫീസുകളിലും ലഭ്യമാണ്.

ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് ഒഴിവ്

കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അഡ്വാൻസ്ഡ് മോളിക്യുലർ ഡയഗ്‌നോസ്റ്റിക് ഫസിലിറ്റിയിൽ ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 2026 ജൂലൈ 2-നകം 35 വയസ് കവിയരുത്. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (മൈക്രോബയോളജി)/ മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ക്ലിനിക്കൽ വൈറോളജി വിഷയങ്ങളിലൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എൻ എ ബി എൽ അംഗീകാരമുള്ള വൈറോളജി/ മൈക്രോബയോളജി ഡയഗ്‌നോസ്റ്റിക്‌സിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 32,000 രൂപ വേതനം ലഭിക്കും. അപേക്ഷകൾ ഓൺലൈനായി ജൂലൈ 2 വൈകിട്ട് 5 വരെ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജി.എസ്.ടി ഉൾപ്പെടെ 236 രൂപ. അപേക്ഷ സമർപ്പിക്കണ്ട ലിങ്ക്: https://forms.gle/k9kQzMGsrsyFbzZu8.

ഗസ്റ്റ് ലക്ചറർ നിയമനം

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി ചൊക്ലിയിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിന് ഒരു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്ത ബിരുദം നേടിയവരേയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18ന് രാവിലെ 11 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.inhttps://go, 9188900210.

ഗസ്റ്റ് അധ്യാപക നിയമനം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമാ യോഗ്യതയും പ്രവൃത്തി പരിചയവും ഉളളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ജൂൺ 24 വൈകിട്ട് 5 ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.captkerala.com, 0471 -2474720, 0471 – 2467728.



Source link

Leave a Reply

Your email address will not be published. Required fields are marked *