Headlines

കാൻസർ പോരാട്ടത്തിൽ കൈത്താങ്ങായി സീമ ജി നായർ; ഹൃദയം തൊടുന്ന കുറിപ്പുമായി രേണു സുധി|Seema G Nair Visits Renu Sudhi: Cancer Fighter Shares Heartfelt Note Of Gratitude


Movie News

oi-Aromal R

ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പ്രതീക്ഷ കൈവിടാതെ കാൻസറിനോട് പൊരുതുകയാണ് മുൻ ബിഗ്ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. തന്റെ ചികിത്സാ സമയത്ത് കരുത്തായി ഒപ്പമെത്തിയ പ്രിയപ്പെട്ട നടി സീമ ജി നായർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ് രേണു ഇപ്പോൾ. സീമ ജി നായർ തന്ന കാണാൻ വന്നതിനെക്കുറിച്ചും, അവർ നൽകിയ സ്നേഹവും പിന്തുണയും എത്രത്തോളം വലുതാണെന്നും വിവരിച്ചുകൊണ്ട് രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

സ്നേഹം വാക്കുകൾക്ക് അതീതം: രേണുവിന്റെ കുറിപ്പ്

“സീമ ചേച്ചി എന്നെ കാണാൻ വന്നിരുന്നു. എന്നെ ചേർത്തുപിടിക്കുന്നതിന് എന്റെ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി. ചികിത്സയ്ക്ക് വേണ്ടി ചേച്ചി നൽകിയ സഹായം ഞാൻ ഒരിക്കലും മറക്കില്ല. ജീവിതത്തിൽ ചില സ്നേഹങ്ങൾ വാക്കുകൾക്ക് അതീതമാണ്. എന്റെ പ്രയാസകരമായ ഈ സമയത്ത് എന്നെ നേരിൽ കാണാനും ധൈര്യം പകരാനും സ്നേഹത്തോടെ ചേർത്തുപിടിക്കാനും എത്തിയ സീമ ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി,” രേണു കുറിച്ചു. ഈ സ്നേഹവും പിന്തുണയും തനിക്ക് കൂടുതൽ ആത്മവിശ്വാസവും മുന്നോട്ട് പോകാനുള്ള പ്രതീക്ഷയും നൽകുന്നുണ്ടെന്നും രേണു കൂട്ടിച്ചേർത്തു.

renu-sudhi-38421783260918 jpg

രേണു സുധിയുടെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നെഗറ്റീവ് കമന്റുകൾക്കെതിരെ നേരത്തെ നടി സീമ ജി നായർ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. രേണുവിനെ നേരിൽ കണ്ടതിന് ശേഷമാണ് അവർ തന്റെ അനുഭവവും പ്രതിഷേധവും പങ്കുവെച്ചത്. “ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ അവരുടെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല. പക്ഷെ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും കാര്യങ്ങൾ അറിയാനും ശ്രമിച്ചിരുന്നു. ഈ അസുഖം എന്താണെന്നും അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ അമ്മയ്ക്കും ഇതേ അസുഖമായിരുന്നു. പല വേർപാടുകളും ഇന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല,” സീമ ജി നായർ കുറിച്ചു.

രേണുവിന്റെ വീഡിയോയ്ക്ക് താഴെ ചിലർ നടത്തുന്ന അസഹിഷ്ണുത നിറഞ്ഞ പരാമർശങ്ങളെ സീമ ശക്തമായി അപലപിച്ചു. “എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്? ഈ അസുഖം ആർക്ക് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം. ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം. അസുഖത്തിന്റെ വേദനയിലുപരി, അതിന്റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത് ഇങ്ങനെയുള്ള ശാപവാക്കുകളാണ്. അതുകൊണ്ട് പറയുകയാണ്, അവരെ വെറുതെ വിടൂ. കാൻസറിനോട് പൊരുതി അവർ തിരിച്ചു വരട്ടെ,” സീമ ജി നായർ കുറിച്ചു.

ഒരു താരത്തിന്റെ കരുതലും സ്നേഹവും രേണു സുധിക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്. അസുഖത്തെ അതിജീവിക്കാൻ ആത്മവിശ്വാസത്തോടെ പോരാടുന്ന രേണുവിന് വലിയൊരു കരുത്താണ് സീമയുടെ പിന്തുണ.



Source link

Leave a Reply

Your email address will not be published. Required fields are marked *