Headlines

‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെതിരെ ഭാ​ഗ്യലക്ഷ്മി | സിനിമാ വാർത്ത


Last Updated:

ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു.

News18
News18

താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു.

“അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം വന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഒരിക്കൽ പോലും അവളെ ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തോ? എന്നിട്ട് നിങ്ങൾ പറയുന്നു. അവിടെ സ്ത്രീകൾക്ക് വോയിസ് ഇല്ലെന്ന് നിങ്ങൾ പോലും സ്ത്രീകളോടൊപ്പമല്ല. ഏതാണ് ഈ പവർ ഗ്രൂപ്പ്‌? നിങ്ങൾക്ക് സംഘടന നടത്തിക്കൊണ്ട് പോകാൻ അറിയില്ലെന്ന് പറയു. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവ -എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

“ഹേമകമ്മിറ്റി റിപ്പോർട്ട്‌ വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കേരളം കണ്ടില്ല. എന്നും കംഫർട്ട് സോണിൽ നിന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നില്ലേ? ഈ കാലയളവിൽ നിങ്ങൾക്ക് എന്തെങ്കിലും തിരിച്ചറിവ് ഉണ്ടായിട്ടുണ്ടാവാം എന്ന് കരുതിയാണ് സ്ത്രീകൾ A.M.M.A നയിക്കാൻ മുന്നോട്ട് വരട്ടെ എന്ന് ഞാനും നിങ്ങളുടെ അംഗങ്ങളിൽ പലരോടും വോട്ട് ചെയ്യാൻ പറഞ്ഞത്.

പാലം കടക്കുവോളം നാരായണ കടന്ന് കഴിഞ്ഞാൽ കൂരായണ എന്നപോലെ പോയവരെ തിരികെ കൊണ്ടുവരും അതിജീവിതയുമായി സംസാരിക്കും എന്നൊക്കെ ഘോര ഘോരം വാചകമടിച്ച നിങ്ങൾ പിന്നീട് ഏട്ടനെ കെട്ടിപ്പിടിക്കുന്ന കാഴ്ച മാത്രമേ കണ്ടുള്ളു. (അവൾ വിലക്കപ്പെട്ടവളല്ലേ)

നിങ്ങളുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല. പക്ഷെ ഒരു കാര്യം മനസിലായി. നിങ്ങൾക്ക് ആ കസേര മാത്രമേ വേണ്ടു. നിങ്ങൾ ഒരിക്കലും സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തിയി ട്ടില്ല,ശബ്ദമുയർത്തില്ല.

നിങ്ങളും നിങ്ങളോടൊപ്പം നിൽക്കുന്നവരും നിങ്ങൾക്ക് എതിരെ നിൽക്കുന്നവരും

പവർ ഗ്രൂപ്പ്‌ ന്റെ ഭാഗമാണ്.. ഉത്തരം മുട്ടിയപ്പോൾ പവർ ഗ്രൂപ്പ്‌, സ്ത്രീകളോടൊപ്പം, card ഇറക്കല്ലേ. നമ്മളും ചോറാണ് ഉണ്ണുന്നത്. മോഹൻലാലും മമ്മുക്കയും പുറത്ത് വന്ന് സംസാരിക്കില്ല എന്ന ധൈര്യത്തിലാണ് നിങ്ങൾ അവർ സപ്പോർട്ട് ചെയ്തു എന്ന് പറയുന്നത്. അല്ലെങ്കിൽ അവർ പറയട്ടെ.നിലപാട് എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത നിങ്ങൾ പറയുന്നു A.M.M.A സ്ത്രീകൾക്കൊപ്പമല്ല എന്ന്.. എന്തൊരു തമാശ.

നിങ്ങളെന്നല്ല അവിടെ ആര് നേതൃ സ്ഥാനത്ത് വന്നാലും അവളോടൊപ്പം ആരും നിൽക്കില്ല. അൻസിബയെ മദ്യപാനി എന്നും അവിഹിത എന്നും ഒരു വ്യക്തി പറഞ്ഞപ്പോൾ അഡ്ഹോക് കമ്മിറ്റി പോലും ഒരക്ഷരം മിണ്ടിയില്ല. ഒരു പെണ്ണ് അപമാനിക്കപ്പെട്ടാൽ അവൾ കോടതിയിൽ പോകുമ്പോൾ ഞങ്ങളും ഉണ്ട് നിന്നോടൊപ്പം എന്ന് പറയാൻ ആവില്ല A.M.M.Aക്ക് കാരണം അതിന്റെ ഘടന…

അതങ്ങനെയാണ്.

പുതിയ തലമുറയിലെ നടൻമാർ വരട്ടെ എന്ന് ചിലർ പറയുന്നത് കേട്ടു. എന്തേ പുതിയ തലമുറയിലെ നടിമാർ എന്ന് ആരും പറയുന്നില്ല. Advisory board ൽ മോഹൻലാൽ മമ്മുട്ടി യോടൊപ്പം രേവതി, പാർവതി തിരുവോത്‌, റിമ കല്ലിങ്കൽ പോലെയുള്ളവരും വരട്ടെ. ഇനി വരുന്നത് പുതിയ തലമുറയാണെങ്കിൽ

ഇറങ്ങിപ്പോയ അവരെയെങ്കിലും തിരികെ കൊണ്ടുവരാൻ ശ്രമിക്കു. ജനാധിപത്യ രീതിയിൽ ആവട്ടെ”– എന്ന് ഭാഗ്യലക്ഷ്മി കുറിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *