Headlines

ഏഴ് വയസുകാരന്റെ വിചിത്ര ഹോബി! പിതാവിനെ ജീവനോടെ ശവപ്പെട്ടിയിലാക്കി സംസ്കാര ചടങ്ങുകൾ | Buzz News


Last Updated:

ശവസംസ്കാര ചടങ്ങുകളിലെ ഓരോ ആചാരങ്ങളും അനുകരിച്ചാണ് കുട്ടി വിനോ​ദം കണ്ടെത്തുന്നത്

News18
News18

ചൈനയിലെ ഏഴുവയസുള്ള ആൺകുട്ടിയുടെ വ്യത്യസ്തമായ ഹോബിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മിനിയേച്ചർ ശവപ്പെട്ടികളും കടലാസ് റീത്തുകളും ഒരുക്കി അച്ഛന് വേണ്ടി വ്യാജ ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന കുട്ടിയുടെ വീഡിയോ ഏറെ ശ്രദ്ധനേടുന്നുകയാണ്. ശവസംസ്കാര ചടങ്ങുകളിലെ ഓരോ ആചാരങ്ങളും അനുകരിച്ചാണ് കുട്ടി വിനോ​ദം കണ്ടെത്തുന്നത്.

കുടുംബാംഗങ്ങൾ ഒത്തുചേരുന്ന അവസരങ്ങളെല്ലാം കുട്ടി ശവസംസ്കാര ചടങ്ങുകളുടെ വേദിയാക്കി മാറ്റാറുണ്ട്. കുട്ടിയുടെ അമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോകളിൽ അച്ഛനെ മരിച്ചയാളായി സങ്കൽപ്പിച്ച് കുട്ടി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് കാണാം. കടലാസുകൊണ്ട് നിർമിച്ച പഗോഡകൾ, പുഷ്പചക്രങ്ങൾ തുടങ്ങിയവയും ചടങ്ങുകളിൽ ഉൾപ്പെടുത്താറുണ്ട്.

അലങ്കാരങ്ങൾ ഒരുക്കുന്നതിൽ മാത്രം കുട്ടിയുടെ താൽപര്യം ഒതുങ്ങുന്നില്ല. അനുസ്മരണ മന്ത്രങ്ങൾ ചൊല്ലുകയും പരമ്പരാഗത വിലാപച്ചടങ്ങായ ‘കു ലിങ്’ അനുകരിക്കുകയും ചെയ്യും. മരിച്ചയാളുടെ മുന്നിൽ നിന്ന് കരഞ്ഞ് വിലപിക്കുന്നതാണ് ഈ ആചാരം. ചടങ്ങുകളുടെ അന്തരീക്ഷം പൂർണമാക്കാൻ മാതാപിതാക്കളുടെ ഫോണിൽ ശവസംസ്കാര സംഗീതവും കുട്ടി പ്ലേ ചെയ്യാറുണ്ട്.

ശവസംസ്കാര ചടങ്ങുകൾക്കാവശ്യമായ ചെറുരൂപത്തിലുള്ള മിക്ക വസ്തുക്കളും കടലാസ് ഉപയോഗിച്ച് കുട്ടി തന്നെയാണ് നിർമിക്കുന്നതെന്ന് അമ്മ പറയുന്നു.

നാലാം വയസിൽ തുടങ്ങിയ കൗതുകം

നാലാം വയസിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതോടെയാണ് കുട്ടിക്ക് ഇത്തരം ചടങ്ങുകളോട് താൽപര്യം തോന്നിത്തുടങ്ങിയതെന്ന് കുടുംബം പറയുന്നു. കിന്റർഗാർട്ടനിലെ അധ്യാപികയുടെ പരാതിയെത്തുടർന്നാണ് ഈ താൽപര്യത്തിന്റെ ആഴം തിരിച്ചറിഞ്ഞത്. കുട്ടി തന്റെ സ്കെച്ച്ബുക്കിന്റെ മുഴുവൻ പേജുകളിലും ശവസംസ്കാര ചടങ്ങുകളിൽ ഉപയോഗിക്കുന്ന പുഷ്പചക്രങ്ങളുടെ ചിത്രങ്ങൾ വരച്ചുവച്ചതായി അധ്യാപിക മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

പിന്നീട് ഈ കൗതുകം വ്യത്യസ്തമായൊരു വിനോദമായി മാറി. കുട്ടിയുടെ വീഡിയോകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും സംഭവം ചർച്ചയായി. അച്ഛനെ ചടങ്ങുകളിലെ പ്രധാന കഥാപാത്രമാക്കി മാറ്റുന്ന കുട്ടിയുടെ പ്രകടനങ്ങൾ കണ്ട് നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *